‘നേതാക്കൾക്ക് പോലും ചികിൽസയില്ല, യോഗി പരാജയം’; തുറന്നടിച്ച് ബിജെപി എംഎൽഎ

yogi-covid-bjp-mla
SHARE

ഉത്തർപ്രദേശിൽ കോവിഡിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പെട്ടെന്ന് ബിജെപി എംഎൽഎ. ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് യോഗി ആവർത്തിക്കുമ്പോഴാണ് സ്വന്തം എംഎൽഎ തന്നെ സർക്കാരിന്റെ വിമർശിച്ച് രംഗത്തുവരുന്നത്. ബൈരിയയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങാണ് പരസ്യമായി യോഗിയെ വിമർശിച്ചത്.

‘ബ്യൂറോക്രസിയുടെ സഹായത്തോടെ കോവിഡിനെ നിയന്ത്രിക്കാനുള്ള യോഗിയുടെ നീക്കങ്ങൾ പരാജയപ്പെട്ടു. ബിജെപി എംഎല്‍എമാര്‍ക്ക് ഉള്‍പ്പെടെ മതിയായ ചികിൽസ ലഭിക്കാത്ത അവസ്ഥയാണ് ഉത്തര്‍പ്രദേശിൽ. ഇതൊക്കെ നിയന്ത്രിക്കേണ്ടത് ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളാണ് അല്ലാതെ ഉദ്യോഗസ്ഥരല്ല.’എംഎൽ‌എ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,156 കോവിഡ് കേസുകൾ റിപ്പോർട്ടുകൾ ചെയ്ത ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ആശുപത്രിയിൽ കിടക്കയില്ല, ഭൂരിഭാഗം ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ശ്വാസം ലഭിക്കാതെ റോഡിലും നിരത്തിലും കാത്തുനിൽക്കുന്നവരുടെ എണ്ണം കൂടുകയാണ്.

ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത പ്രമുഖ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും ജീവശ്വാസത്തിനു വേണ്ടി പരക്കം പായുന്നവരുടെ  എണ്ണം വളരെയധികമാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...