മയൂരിന് ജാവയുടെ വക സൂപ്പർ ബൈക്ക് സമ്മാനം; വാക്ക് പാലിച്ചു

mayur-shelke
SHARE

ഇപ്പോൾ രാജ്യത്ത് താരമായിരിക്കുന്നത് മയൂർ ഷിൽഖേ എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ്. അന്ധയായ അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി ട്രാക്കിലേക്ക് വീണപ്പോള്‍ അതിസാഹസികമായി രക്ഷയ്ക്കെത്തുകയായിരുന്നു മയൂര്‍. മുംബൈ വാൻഗണി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം പുറത്തു വന്നതോടെയാണ് രാജ്യം മയൂരിനെ വാഴ്ത്തി തുടങ്ങിയത്. മയൂരിന് സമ്മാനപ്പെരുമഴയാണ് പിന്നീട് ലഭിച്ചത്. 

ജാവ മോട്ടോർസൈക്കിൾ ഉടമ അനുപം തരേജ മോട്ടോർ സൈക്കിൾ നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇപ്പോഴിതാ ആ വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും പുതിയ മോഡലായ ജാവ ഫോർട്ടി ടൂവിന്റെ താക്കോൽ മയൂരിന് കൈമാറി. നെബുല നീല നിറത്തില്‍ സ്വർണനിറത്തിലെ സ്ട്രൈപ്പുകളുള്ള സൂപ്പർ ബൈക്കാണ് മയൂരിന് സ്വന്തമായത്. 

അന്ധയായ അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ കുട്ടിയെ ധീരതയോടെ രക്ഷപ്പെടുത്തിയാണ് മയൂര്‍ താരമായത്. റെയിൽവേ മയൂരിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തനിക്ക് ലഭിക്കുന്ന പണത്തിന്റെ പകുതി ആ അമ്മയ്ക്കും കുഞ്ഞിനും നൽകുമെന്നാണ് മയൂർ ഇന്നലെ പറഞ്ഞത്.

MORE IN INDIA
SHOW MORE
Loading...
Loading...