കൂടുതൽ പേരുള്ള വീട്ടില്‍ 100 കിലോ അരി; 20 കുട്ടികള്‍ക്ക് ജന്മം നല്‍കൂ; വീണ്ടും വിവാദം

Tirath-Singh-Rawat.jpg.image
SHARE

സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ചു വിവാദ പ്രസ്താവന നടത്തിയ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് വീണ്ടും വിവാദത്തില്‍. കോവിഡ് കാലത്ത് വലയുന്ന ദരിദ്രകുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുതലുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ റേഷന്‍ കിട്ടുമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന. 

'എല്ലാ കുടുംബങ്ങള്‍ക്കും ഓരോരുത്തര്‍ക്കും അഞ്ച് കിലോ വീതം റേഷന്‍ നല്‍കിയിരുന്നു. പത്തു പേരുള്ള കുടുംബത്തിന് 50 കിലോ ധാന്യം ലഭിച്ചു. 20 പേരുള്ള വീട്ടില്‍ 100 കിലോയും. എന്നാല്‍ രണ്ടു പേരുള്ളിടത്ത് പത്തു കിലോയേ കിട്ടിയുള്ളൂ എന്ന് അസൂയപ്പെട്ടിട്ടു കാര്യമില്ല. നിങ്ങള്‍ രണ്ടു കുട്ടികള്‍ക്കേ ജന്മം നല്‍കിയുള്ളു, എന്തുകൊണ്ട് 20 ഇല്ല.'- മുഖ്യമന്ത്രി റാവത്ത് ചോദിക്കുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരം ദരിദ്ര കുടുംബങ്ങളില്‍ ഒരാള്‍ക്ക് അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍വര്‍ഗവും വീതം നല്‍കിയിരുന്നു. എന്നാല്‍ കുട്ടികള്‍ കുറവുള്ള കുടുംബങ്ങള്‍ക്ക് കുറവ് റേഷന്‍ മാത്രമാണ് കിട്ടുന്നതെന്ന് വിവാദമുയര്‍ന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ റേഷന്‍ കിട്ടുമായിരുന്നു എന്ന് മാര്‍ച്ച് 10ന് അധികാരമേറ്റ പുതിയ മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇന്ത്യയെ 200 വര്‍ഷം ഭരിച്ച അമേരിക്ക ഇപ്പോള്‍ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ചര്‍ച്ചയായിരുന്നു. സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നത് മൂല്യശോഷണമാണെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം ഖേദപ്രകടനം നടത്തി.

MORE IN INDIA
SHOW MORE
Loading...
Loading...