രാമക്ഷേത്രത്തിന് കേരളത്തിൽ നിന്നും 13 കോടി; ഇതുവരെ ലഭിച്ചത് 2,500 കോടി; റിപ്പോർട്ട്

ram-temple-kerala
SHARE

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് 2,500 കോടിരൂപ സംഭവാന ലഭിച്ചെന്ന് വ്യക്തമാക്കി  ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്  ചെയർമാൻ ചമ്പത്ത് റായ്. മാർച്ച് 4 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 45 ദിവസങ്ങൾ കൊണ്ടാണ് ഇത്രയും രൂപ സമാഹരിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൻതുകയാണ് ക്ഷേത്രനിർമാണത്തിന് ലഭിച്ചത്. രാഷ്ട്രീയ–സിനിമ–കായിക മേഖലയിലെ പ്രമുഖർ വൻ തുക നൽകുകയും പ്രചാരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.  കേരളത്തിൽ നിന്നും 13 കോടിരൂപ ഇതിനായി ലഭിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

മൂന്നുവർഷത്തിനുള്ളിൽ ക്ഷേത്രനിർമാണം പൂർത്തിയാക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. അയോധ്യയുടെ മുഖം തന്നെ മാറ്റുന്ന വിധമുള്ള വലിയ പദ്ധതികാളാണ് ഇതിനോട് അനുബന്ധിച്ച് ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ വലിയ തീർഥാടന സൗകര്യമുള്ള സ്ഥലമായി അയോധ്യ മാറ്റുക എന്നതാണ് ലക്ഷ്യം. തമിഴ്നാട്ടില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അയോധ്യയിൽ നിർമിക്കുന്ന പുതിയ വിമാനത്താവളത്തിനു ‘മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്’എന്നു പേരിടുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബജറ്റിൽ 101 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പുതിയ റോഡുകൾക്കായി 12,441 കോടി രൂപയും അറ്റകുറ്റപ്പണികൾക്കായി 4135 കോടി രൂപയുമാണു ബജറ്റിൽ നീക്കിവച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...