വരൻ വാട്സാപ്പിൽ കണ്ട ആളല്ല; വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയി

wedding-up
SHARE

വിവാഹം വേണ്ടെന്നു വച്ച് വധു വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. കാരണമാണഅ വിചിത്രം. വിവാഹ വേദിയിൽ വച്ചാണ് യുവതി തന്നെ വിവാഹം ചെയ്യാൻ വന്നയാളെ കാണുന്നത്. വാട്സാപ്പ് വഴി തന്റെ ഭാവി വരൻ എന്ന് പരിചയപ്പെടുത്തിയ ആളല്ലായിരുന്നു അതെന്നു പറഞ്ഞായിരുന്നു വധുവിന്റെ ഇറങ്ങിപ്പോക്ക്.

എന്ത് വന്നാലും ഇയാളെ വിവാഹം ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ തീരുമാനത്തെ തുടർന്ന് കല്യാണം കൂടാൻ വന്നവർ എല്ലാം മടങ്ങിപ്പോവുകയും ചെയ്തു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരിച്ചിട്ടുണ്ട്.

ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പിൽ ചിത്രം കാണിച്ചുകൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരൻ അനിൽകുമാർ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...