'പപ്പു മീൻ പിടിക്കുന്ന തിരക്കിൽ; ഇനി പറയും ഇവിഎം അട്ടിമറിയെന്ന്'; പരിഹസിച്ച് ബിജെപി

rahul-fishing
SHARE

കേരള സന്ദര്‍ശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചതിനെ പരിഹസിച്ച് ബിജെപി . പപ്പു എന്ന് വിളിച്ചാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രാഹുലിനെ പരിഹസിച്ചത്. 

'മോദി തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ അസമിലും രാജ്‌നാഥ് സിങ് കേരളത്തിലും പ്രചാരണം നടത്തുന്നു. എന്നാല്‍ പപ്പു മീന്‍ പിടിച്ചുനടക്കുകയാണ്. പിന്നീട് അവര്‍ ഇ വി എം അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരികയും ചെയ്യും'-മിശ്ര പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചതിന്റെയും മൽസ്യ തൊഴിലാളികൾക്കൊപ്പം ചിലവഴിച്ചതിന്റെയും വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.  ഇതിന് പിന്നാലെ ോരാഹുലിനെ പരിഹസിച്ച് നിരവധി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...