മോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയും ബഹിരാകാശത്തെത്തി; ഒപ്പം 19 ഉപഗ്രഹങ്ങളും

isro-modi-pic
SHARE

ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഇസ്റോയുടെ ഈ വർഷത്തെ ആദ്യത്തെ വിക്ഷേപണം വിജയകരം. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി-സി 51) റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിലെ ആമസോണിയ -1 ആണ്. ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയിൽ നിന്ന്  രാവിലെ 10.24 നാണ് വിക്ഷേപണം നടന്നത്.

നേരത്തെ ബ്രസീലിന്റെ ഉപഗ്രഹത്തിനു പുറമെ 20 ചെറിയ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒരു ഉപഗ്രഹത്തിന്റെ വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു. സ്വകാര്യ സ്റ്റാർട്ടപ് ആയ പിക്സലിന്റെ ‘ആനന്ദ്’ സോഫ്റ്റ്‌വെയർ പ്രശ്നം കാരണവും, ഇസ്‌റോയുടെ നാനോ ഉപഗ്രഹം ഐഎൻഎസ്-2 ഡിടി സാങ്കേതിക തകരാറിനെ തുടർന്നുമാണു മാറ്റിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ് എന്നിവയാണ് ഈ വിക്ഷേപണത്തിലെ ശ്രദ്ധേയമായ ചില വശങ്ങൾ. മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയാണ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. ഇതെല്ലാം സതീഷ് ധവാൻ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോയത്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ട്- ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോ–പവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക.ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ (ഇസ്‌റോ) ചെയർപേഴ്‌സൺ ഡോ. കെ. ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ. ഉമാമഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്. ഇസ്രോയുടെ നിർദ്ദേശങ്ങളെ തുടർന്ന് ഈ ഉപഗ്രഹത്തിൽ ചില ഡിസൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...