വിമാനയാത്രക്കിടെ ഹൃദയാഘാതം; ഏഴ് വയസുകാരി മരിച്ചു; ദാരുണം

dlight-death
SHARE

വിമാനയാത്രക്കിടെ, ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി റിപ്പോർട്ട്. ലഖ്‌നൗ-മുംബൈ ഗോ എയര്‍ വിമാനത്തിൽ യാത്ര ചെയ്യവെയാണ് മരണം. ചൊവ്വാഴ്ച 7.25ന് വിമാനം നാഗ്പുരിൽ അടിയന്തിരമായി ഇറക്കി  കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശ് സെഹേരി ഘട്ട് സ്വദേശിയായ ആയുഷി പുന്‍വാസി പ്രജാപതി എന്ന കുട്ടിയാണ് മരിച്ചത്. 

വിമാനം ഉയരത്തില്‍ പറക്കുന്നതിനിടെ കുഴഞ്ഞുവീണ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. രക്തകുറവിന്റെ പ്രശ്‌നം കുട്ടി നേരിട്ടിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അച്ഛന്‍ വെളിപ്പെടുത്തിയിരുന്നില്ല. 10 ഗ്രാമില്‍ താഴെയാണ് ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് എങ്കില്‍ വിമാന യാത്ര അനുവദിക്കരുതെന്നാണ് വ്യവസ്ഥ. ആയുഷിയുടെ ഹീമോഗ്ലോബിന്‍ അളവ് 2.5 ഗ്രാമില്‍ താഴെയാണ്.മരണ കാരണം കൃത്യമായി അറിയുന്നതിന് സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ കുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പിതാവിനൊപ്പമാണ് പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും വിമാനം ഉയരത്തിലെത്തിയതിനെ തുടര്‍ന്ന് ഹൃദയാഘാതം. 

MORE IN INDIA
SHOW MORE
Loading...
Loading...