വിനോദയാത്ര അന്ത്യയാത്രയായി; കൂട്ടുകാരികൾക്ക് ദാരുണാന്ത്യം; നഷ്ടപ്പെട്ടത് 13 ജീവൻ

acciwb
SHARE

 രാജ്യത്തെ നടുക്കിയ അപകടമാണ് ബെംഗളൂരു- പുണെ ദേശീയ പാത-48ലുണ്ടാത്.  സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാസംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.കൂട്ടുകാരികളായ 12 പേരും ഡ്രൈവറും മരിച്ചു. 5 പേർക്കു ഗുരുതരപരുക്കേറ്റു. ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർഥിനികളാണു ഗോവയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 4 പേർ ഡോക്ടർമാരാണ്. മറ്റുള്ളവരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്. 

ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ. കർണാടക ബിജെപി മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡയുടെ മരുമകൾ ഡോ.വീണ പ്രകാശും മരിച്ചവരിൽ ഉൾപ്പെടുന്നു.ഹുബ്ബള്ളി- ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ന്റെ ഭാഗമായ ഇവിടെ അപകടങ്ങൾ പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...