വീട്ടമ്മമാർക്ക് ശമ്പളം നല്‍കും; പുതിയ വാഗ്ദാനങ്ങളുമായി കമൽഹാസൻ

kamala-hasan
SHARE

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ. വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്നും എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം തൊഴിൽ ചെയ്യാനുദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് അഴിമതികള്‍ ഇല്ലാതാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരിലെയും ജപ്പാനിലെയും മാതൃകകള്‍ പിന്‍പറ്റിയാണ് അദ്ദേഹം സംസാരിച്ചത്.

മറ്റു പാർട്ടികളുമായി സഖ്യകക്ഷികളുണ്ടാക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...