ഐഫോൺ നിർമാണ പ്ലാന്റ് സംഘർഷം: 7000 പേർക്കെതിരെ കേസ്; 437.7 കോടി നാശനഷ്ടം

i-phone-karnataka-attack
SHARE

കോലാറിലെ ഐഫോൺ നിർമാണ പ്ലാന്റ് അടിച്ചു തകർത്ത സംഭവത്തിൽ അക്രമവും നശീകരണവുമായി ബന്ധപ്പെട്ട് 5,000 കരാർ തൊഴിലാളികൾ ഉൾപ്പെടെ 7,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിസംബർ 12 ന് നടന്ന അക്രമത്തിൽ 437.7 കോടിയിലധികം നഷ്ടമുണ്ടായതായി എഫ്‌ഐ‌ആറിൽ പറയുന്നുണ്ട്. കോലാറിലെ വേമാഗൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം സ്വത്ത്, ഓഫിസ് സാമഗ്രികൾ, വാഹനം, മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

വിസ്ട്രോൺ പ്ലാന്റിൽ  തൊഴിലാളികൾ കടന്നുകയറി ഓഫിസ് സ്വത്തുക്കൾ തകർത്ത സംഭവത്തെ കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണൻ അപലപിച്ചു. അതേസമയം, ഐഫോണുകളും മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങളും നിർമിക്കുന്ന പ്ലാന്റിലെ അക്രമത്തെക്കുറിച്ച് ആപ്പിൾ കമ്പനിയും അന്വേഷണം ആരംഭിച്ചു.

തങ്ങളുടെ വിതരണ ശൃംഖലയിലെ എല്ലാവരേയും അന്തസ്സോടെയും ബഹുമാനത്തോടെയും പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആപ്പിൾ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾക്ക് ടീമുകളുണ്ട്, ഉടൻ തന്നെ ഇന്ത്യയിലെ വിസ്ട്രോണിന്റെ പ്ലാന്റിലെത്തി വിശദമായ അന്വേഷണം നടത്തുമെന്ന് ആപ്പിൾ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

അധിക ടീം അംഗങ്ങളെയും ഓഡിറ്റർമാരെയും പ്ലാന്റിലേക്ക് അയയ്ക്കുകയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ ടീമുകൾ പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്, അവരുടെ അന്വേഷണത്തിന് ഞങ്ങൾ പൂർണ പിന്തുണ നൽകുന്നുവെന്നും ആപ്പിൾ അറിയിച്ചു.

ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഉൽ‌പാദന യന്ത്രങ്ങൾ എന്നിവയ്ക്കും അടിസ്ഥാന സൗകര്യ– സേവനങ്ങൾക്കും 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി വിസ്ട്രോൺ നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ ഫാക്ടറിക്ക് സംരക്ഷണം ഉറപ്പു നൽകിയ കർണാടക വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടർ അക്രമത്തിനു നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു വ്യക്തമാക്കി.

അതേസമയം, 2 മാസത്തിലേറെയായി ശമ്പളം തടഞ്ഞുവച്ചതായും 12 മണിക്കൂർ ജോലി ചെയ്യിക്കുന്നതായും പരാതിപ്പെട്ട് ജീവനക്കാർ തൊഴിൽ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരൂവിൽ നിന്ന് 60 കിലോമീറ്റർ അകലെ നരസാപുര വ്യവസായ മേഖലയിൽ 43 ഏക്കറിലാണ് രാജ്യത്തെ ആദ്യ ഐ ഫോൺ നിർമാണ പ്ലാന്റ്.

MORE IN INDIA
SHOW MORE
Loading...
Loading...