സപ്തതി നിറവിൽ രജനികാന്ത്; തലൈവർക്ക് ആശംസകളുമായി പ്രധാനമന്ത്രി

rajini
SHARE

സപ്തതി നിറവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ജന്‍മദിനാഘോഷം വമ്പന്‍ പരിപാടിയാക്കാനാണു  ആരാധകരുടെ തീരുമാനം. എഴുപതാം പിറന്നാള്‍ ദിനത്തില്‍ രജനീകാന്തിന് പ്രധാനമന്ത്രിയും ആശംസ നേര്‍ന്നു. ശിവാജി റാവു ഗെയ്ക്കുവാദ മറാഠി പാരമ്പര്യമുള്ള കന്നഡികന്റെ  തമിഴ് സിനിമയിലേക്കുള്ള കാല്‍വെയ്പ്പാണിത്.1978 ല്‍ പുറത്തിറങ്ങിയ  കമല്‍ഹാസന്‍ സിനിമയില്‍  പ്രതിനായക വേഷത്തിലെത്തി ഇന്ത്യന്‍ സിനിമയുടെ തന്നെ  തലൈവരായി മാറിയ യാത്രയുടെ തുടക്കം.

ആരാധക സിരകളെ ത്രസിപ്പിക്കുന്ന  167 സിനിമകള്‍.  മുള്ളും മലരുമെന്ന സിനിമയില്‍ നായകനായതു മുതല്‍ ഇന്ത്യന്‍ സിനിമയിലെ ഇളക്കം തട്ടാത്ത ചക്രവര്‍ത്തി‍.ബാഷ,ബാബ,ശിവാജി, പേട്ട പേരുകേള്‍ക്കുമ്പോള്‍ തന്നെ കയ്യടിക്കുന്ന സിനിമകളുടെ നിര നീളുകയാണ്. സെറ്റുകളില്‍ ഇരിക്കാന്‍ കസേര പോലും കിട്ടാത്ത തുടക്കത്തില്‍ നിന്നു  ലോക സിനിമയില്‍ ജാക്കിജാനും ബ്രൂസിലിക്കുമുള്ള   മാത്രം അവകാശപെടാന്‍ കഴിയുന്നത്രയും വലിയ  ആരാധകകൂട്ടമുള്ള ഇന്ത്യന്‍ വിസ്മയമായി മാറി തലൈവര്‍. ഇന്ത്യയില്‍ എന്നല്ല. ജപ്പാനിലും കൊറിയയിലും ചൈനയിലും മലേഷ്യയിലുമെല്ലാം  റിലീസ് ദിവസത്തെ ടിക്കറ്റിനായി ജനത്തെ ക്യൂ നിര്‍ത്താന്‍ രജനിസത്തിനു മാത്രമേ കഴിയൂ.

രണ്ടര പതിറ്റാണ്ടിനടുത്തുള്ള ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം  താരം രാഷ്ട്രീയ റിലീസിനിറങ്ങുന്നുവെന്നതാണ് സപ്തതി ആഘോഷത്തിന്റെ മാധുര്യം കൂട്ടുന്നത്. പാര്‍ട്ടിയുടെ  പ്രീ പൊഡക്ഷന്‍ ജോലികള്‍ ത്വരിതഗതിയില്‍ മുന്നേറുകയാണ്.ഇതിനടയ്ക്കു  168–ാമത്തെ സിനിമ അണ്ണാത്ത അഭിനയിച്ചു തീര്‍ക്കാനുമുണ്ട്. ജന്‍മദിനാഘോഷം തീരുന്നതോടെ ഇതിനായി ഹൈദരാബാദിലേക്കു പോകും‍.പതിവു തെറ്റിക്കാതെ ഇത്തവണയും ജന്‍മദിനത്തിനു മുമ്പായി ബംഗളുരുവിലെത്തി ജേഷ്ഠനെ കണ്ടു അനുഗ്രഹം വാങ്ങി. ആരാധകരായ  മക്കള്‍ മന്‍ഡ്രത്തിനു ഇന്നു  സേവന ദിനമാണ്. . എന്നും ജയിച്ചു വരുന്ന രജനിസം രാഷ്ട്രീയത്തിരയില്‍ ഉണ്ടാകുമോയെന്നറിയാനാണ്, തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...