കൈ കഴുകാൻ നദിയിലിറങ്ങി; 10 വയസുകാരനെ മുതല കടിച്ചു കൊന്നു

crocodile-10
പ്രതീകാത്മക ചിത്രം
SHARE

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി നദിയിലിറങ്ങിയ കുട്ടിയെ മുതല കടിച്ചു കൊന്നു. കർണാടകയിലെ ഡിരാമ്പുര ഗ്രാമത്തിലാണ് സംഭവം. കൃഷ്ണാ നദിയുടെ തീരത്ത് കലികളെ മേയ്ക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന മല്ലികാർജ്ജുനാ(10)ണ് ദാരുണമായി കൊല്ലപ്പെട്ടത്. 

കോവിഡ്ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചു പൂട്ടിയതോടെ ഗ്രാമങ്ങളിൽ കുട്ടികളാണ് കാലി മേയ്ക്കുന്നതിനായി പോകുന്നത്. മല്ലികാർജ്ജുനനും കൂട്ടുകാരും ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ കൃഷ്ണ നദിയിലേക്ക് ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ പതുങ്ങിയിരുന്ന മുതല മല്ലികാർജുനന്റെ കയ്യിലാണ് കടിച്ച് വലിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോയത്.

കുട്ടികളുടെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടി വന്നപ്പോഴേക്കും മുതല കുട്ടിയുമായി വെള്ളത്തിനടിയിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു. പൊലീസെത്താൻ കാത്തു നിൽക്കാതെ നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ചയാണ് വികൃതമാക്കപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. 

MORE IN INDIA
SHOW MORE
Loading...
Loading...