ആരോഗ്യമുള്ള ജനാധിപത്യത്തിന് സമൂഹ മാധ്യമങ്ങളും വേണം: കെ.കെ.വേണുഗോപാല്‍

kk-venugopal
SHARE

സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. വളരെ ചുരുക്കം സാഹചര്യങ്ങളിൽ മാത്രമേ സുപ്രീം കോടതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കേസെടുക്കാവൂ എന്നാണ് കെ.കെ.വേണുഗോപാൽ അഭിപ്രായപ്പെട്ടത്. നല്ല ജനാധിപത്യത്തിന് തുറന്ന ചർച്ചകൾ ആവശ്യമാണ്. സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ വിലക്കേർപ്പെടുത്തേണ്ട അവസരങ്ങൾ സുപ്രീം കോടതി പരമാവധി കുറയ്ക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിലും വളരെ വ്യക്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. അഭിപ്രായ സ്വാതന്ത്യത്തിന് വിലക്കേർപ്പെടുത്തുന്ന തരത്തിൽ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാ‌റില്ലെന്ന് അദ്ദേഹം പറഞ്ഞു.

റിപ്ബ്ലിക് ടിവിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അനേകം പേർക്കെതിരെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കണമെന്ന ആവശ്യം പലരും വേണുഗോപാലിനോട് ഉന്നയിച്ചിരുന്നു. സ്റ്റാൻഡ് അപ്പ് കോമേഡിയനായിരുന്ന കുനാൽ കുമാറിനെതിരെ പതിനൊന്ന് പേർ നൽകിയ കോടത‌ിയലക്ഷ്യ ഹർജി അദ്ദേഹം പരിഗണിച്ചു. കോമിക്ക് ആർട്ടിസ്റ്റ് രജിത് തനേജയ്ക്കെതിരെ നിയമവിദ്യാർഥി നൽകിയ ഹർജിയും സുപ്രീം കോടതി പരിഗണിച്ചിരുന്നു. അവശ്യഘട്ടങ്ങളിൽ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാറുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രശാന്ത് ഭൂഷനെതിരെ വന്ന ഹർജി കെകെ വേണുഗോപാൽ സ്വീകരിച്ചിരുന്നില്ല.

2017ലാണ് കെകെ വേണുഗോപാൽ അറ്റോര്‍ണി ജനറലായി ചാർജെടുത്തത്. അടുത്ത വർഷം പകുതിയോടെ കാലാവധി അവസാനിക്കും.

 

 

 

 

 

 

 

 

 

 

 

 

 



MORE IN INDIA
SHOW MORE
Loading...
Loading...