രജനി വാക്കിന് വിലയുള്ളവൻ, പറയുന്നത് ചെയ്ത് കാണിക്കും; സഹോദരൻ

rajanikanth-actor-interview
SHARE

രജനീകാന്തിന് ഗുരുക‍ൃപയുണ്ടെന്ന് ജ്യേഷ്ടൻ സത്യനാരായണ റാവു. പുതിയ പാർട്ടി രൂപീകരണത്തിന് പിന്നാലെ ബംഗളൂരുവിൽ താമസിക്കുന്ന ജ്യേഷ്ടനെ രജനീകാന്ത് സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം പറഞ്ഞത്. വാക്കിന് വില നൽകുന്ന വ്യക്തിയാണ് രജനിയെന്നും പറയുന്നവയെല്ലാം പ്രവർത്തിച്ച് കാണിക്കുമെന്നും സത്യനാരായണ രാവു കൂട്ടിച്ചേർത്തു.

ശനിയാഴ്ച്ചയാണ് 79 വയസുകാരനായ സഹോദരനെ കാണാൻ രജനിയെത്തിയത്. കുറച്ച് കാലത്തിന് മുൻപാണ് കണ്ടതെങ്കിലും ആയൂരാരോഗ്യം നേർന്നാണ് അനിയൻ രജനികാന്തിനെ സത്യനാരായണ റാവു യാത്രയാക്കിയത്. 22 വയസ് വരെ രജനീകാന്ത് ബംഗളൂരുവിലുണ്ടായിരുന്നെന്നും തുടർന്ന് ചെന്നൈയിലേയ്ക്ക് താമസം മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.

കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി രജനീകാന്ത് രംഗത്തെത്തിയത്. വരുന്ന വർഷം ജനുവരിയോടെ രജനികാന്തിന്റെ പുതിയ പാർട്ടീ രൂപീകരണമുണ്ടാകും.

MORE IN INDIA
SHOW MORE
Loading...
Loading...