സ്ത്രീധന പീഡനം; യുവതി തീ കൊളുത്തി ജീവനൊടുക്കി; വിഡിയോ പകർത്തി ഭർത്താവ്

Fire-Representative-Image.jpg.image.845.440
SHARE

നിരന്തരം സ്ത്രീധനത്തുകയെ ചൊല്ലി നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് യുവതി തീ കൊളുത്തി ജീവനൊടുക്കി. കൺമുന്നിൽ ഭാര്യ തീ കൊളുത്തി വെന്ത് മരിക്കുന്നതിന്റെ വിഡിയോ പകർത്തി ഭാര്യയുടെ വീട്ടുകാർക്ക് ഭർത്താവ് അയച്ചു കൊടുത്തതായും പൊലീസ്. രാജസ്ഥാനിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ ദാരുണ മരണത്തിൽ ഭർത്താവടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വിവാഹം കഴിച്ചെത്തിയത് മുതൽ കടുത്ത പീഡനങ്ങളാണ് സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് നേരിടേണ്ടി വന്നത്. സഹികെട്ടാണ് ഇവർ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കൊരുങ്ങുന്ന ഭാര്യയെ തടയാതെ അതിന്റെ വിഡിയോ പകർത്താനാണ് ഭർത്താവ് ശ്രദ്ധിച്ചത്. പിന്നീട് ഈ വിഡിയോ യുവതിയുടെ വീട്ടുകാർക്ക് അയച്ചുകൊടുത്തു.

ഗുരുതരമായ പൊള്ളലേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്, അയാളുടെ മാതാപിതാക്കൾ, സഹോദരൻ, അടുത്ത ബന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

MORE IN INDIA
SHOW MORE
Loading...
Loading...