ഇതുപോലാണ് ലോക്ക്ഡൗണിലെ എന്റെ മനസും; സ്കോർപിയോയുടെ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

anand-mahindra-scorpio
SHARE

വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പുതിയ ട്വീറ്റ് വൈറലാകുന്നു. കെട്ടിയിട്ടിരിക്കുന്ന സ്കോർപിയോയെ ലോക്ക്ഡൗൺ കാലത്തെ തന്റെ മനസിനോട് ഉപമിച്ചാണ് ട്വീറ്റ്. 

ട്വീറ്റിലെ വാചകങ്ങൾ ഇങ്ങനെ: ഇതൊരു ഹൈടെക്ക് ലോക്കങ്ങ് സംവിധാനമാണ്. പക്ഷേ, ഇത് സൂചിപ്പിക്കുന്നത് ഉടമസ്ഥന് ആ വാഹനത്തോടുള്ള പൊസസീവ്നെസ് ആണ്. എന്നെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗൺ കാലത്തെ എന്റെ മനസും ഇതുപോലെ ഒക്കെ തന്നെയാണ്. ഈ ആഴ്ച ഞാന്‍ ആ ചെയിൻ ബ്രേക്ക് ചെയ്യാൻ പോകുകയാണ് (മാസ്ക് ഇട്ടുകൊണ്ടു തന്നെ)''. 

മരത്തിനോട് ബന്ധിപ്പിച്ച് കെട്ടിയിട്ടിരിക്കുന്ന തന്റെ കറുത്ത സ്കോർപിയോയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. 

ഇതുപോലെയാണ് നമ്മുടെ മനസിലെ നെഗറ്റീവ് ചിന്തകളെ ലോക്ക് ചെയ്യേണ്ടത്, ആ ചെയിനിൽ ഉടമക്ക് നല്ല വിശ്വാസമുണ്ട്, തന്റെ വാഹനത്തെ എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്നറിഞ്ഞാൽ ഒരു മനുഷ്യനെ ഏറെക്കുറേ മനസിലാക്കാന്‍ സാധിക്കും, എന്നിങ്ങനെ പൊസിറ്റീവ് കമന്റുകളാണ് ട്വീറ്റിനു താഴെ. 

MORE IN INDIA
SHOW MORE
Loading...
Loading...