‘മിലിന്ദിന് നഗ്നനായി ഓടാം; പൂനത്തിന് ഷൂട്ട് പറ്റില്ലേ’; ട്വിറ്ററില്‍ പ്രതിഷേധം

milind-poonam
SHARE

പിറന്നാൾ ദിനത്തിൽ നഗ്നനായി ഗോവയിലെ കടൽത്തീരത്തു കൂടി ഒാടിയ മിലിന്ദ് സോമനെതിരെ നിയമനടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി ഒരു വിഭാഗം. കഴിഞ്ഞ ദിവസം ഗോവയിൽ വച്ച്  അശ്ലീല വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയെക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീക്കും പുരുഷനും രണ്ടു നീതിയോ എന്നു ചോദിച്ചാണ് ട്വിറ്ററിൽ പ്രതിഷേധം. 

55–ാം പിറന്നാൾ ദിനത്തിലായിരുന്നു മിലിന്ദിന്റെ ഇൗ നഗ്ന ഒാട്ടം. ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഏറെക്കഴിയും മുമ്പാണ് നടിയും മോഡലുമായി പൂനം പാണ്ഡെ കുറച്ച് ദിവസം മുൻപ് ഷൂട്ട് ചെയ്ത വിഡിയോയ്ക്കെതിരെയാണ് പൊലീസ് കേസെടുക്കുന്നത്. 

ഗോവയിലെ കനകോണയിലെ ചാപോളി ഡാമിലാണ് വിഡിയോ ചിത്രീകരിച്ചത്.  അശ്ലീല വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതിന് നടിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിച്ചു. തുടർന്ന് പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. 

എന്നാൽ ഒരു സ്ത്രീയായ പൂനത്തിനെതിരെ നടപടിക്കു മുതിർന്ന അധികാരികൾ മിലിന്ദിനു നേരെ കണ്ണടച്ചു എന്നാണ് ആക്ഷേപം. ട്വിറ്ററിൽ നിരവധി ഹാഷ്ടാഗ് ക്യാംപെയ്നുകളും ഇതു സംബന്ധിച്ച് നടക്കുന്നുണ്ട്. മിലിന്ദിനെതിരായ പ്രതിഷേധം കനത്തതോടെ അധികൃതർ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

MORE IN INDIA
SHOW MORE
Loading...
Loading...