മാലിദ്വീപിന് ഡോര്‍നിയര്‍ വിമാനം നൽ‌കി ഇന്ത്യ; ചൈനീസ് നീക്കങ്ങൾക്ക് ആകാശക്കണ്ണ്

india-maldives
SHARE

കടൽ നിരീക്ഷണം ശക്തമാക്കാൻ മാലിദ്വീപിന് ഡോര്‍നിയര്‍ നിരീക്ഷക വിമാനം നൽകി ഇന്ത്യയുടെ പുത്തൻ നീക്കം. ചൈനയുടെ കടൽ നീക്കങ്ങളെ അടക്കം നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ സമ്മാനം. മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സാണ് വിമാനം ഉപയോഗിക്കുന്നത്. ഇതിനായി ഏഴുപേർക്ക് പരിശീലനവും നൽകിയിരുന്നു. അനധികൃത മൽസ്യബന്ധനം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയും വിമാനത്തിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിയും.

ഡോര്‍നിയര്‍ വിമാനങ്ങൾ നൽകണമെന്ന് മാലിദ്വീപ് മുൻപ് ആവശ്യപ്പെട്ടിരുന്നു. സമുദ്ര നിരീക്ഷണത്തില്‍ ഡോര്‍നിയറുകൾ ഏറെ മികച്ചതാണ്. ഇതോടെ ചൈനീസ് കപ്പലുകളുടെ നിരീക്ഷണത്തിൽ ഇതു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇരു സർക്കാരുകൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മാലിദ്വീപിന് ഡോര്‍നിയര്‍ വിമാനം നൽകിയിരിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...