'ബിഎസ്എന്‍എല്ലിലേത് രാജ്യദ്രോഹികള്‍’‍; സ്വകാര്യവല്‍ക്കരിക്കണം: ബിജെപി എംപി

hegde-bsnl
SHARE

ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് കർണാടക ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ. മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രദ്ധേയനാണ് ഹെഗ്ഡെ. 

ഹെഗ്ഡെയുടെ മണ്ഡലമായ കുംതുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പരാമര്‍ശം. ജീവനക്കാര്‍ ജോലി ചെയ്യാന്ഡ താല്‍പര്യമില്ലാത്തവരാണെന്നും അതിനാലാണ് കമ്പനി പരാജയമാകുന്നതെന്നുമാണ് പറയുന്നത്. ബിഎസ്എന്‍എല്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നു.  ഇതിന് ആകെയുള്ള പരിഹാരം സ്വകാര്യവല്‍ക്കരണം മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ അത് തീരുമാനിച്ചിട്ടുണ്ട്. 85,000ത്തോളം ജീവനക്കാരെ ഇതോടെ പുറത്താക്കാന്‍ ഇതോടെ കഴിയുമെന്നും പറയുന്നു. 

88,000 ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടും അതിന്റെ നിലവാരം ഉയര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് എംപി പറഞ്ഞു.

മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്ന ഹെഗ്‌ഡെയുടെ പരമർശം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.  

കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഉത്തര കന്നഡയില്‍ നിന്നുള്ള ബിജെപി എംപിയായ ഹെഗ്‌ഡെ ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...