നടന്നു തളർന്നയാൾക്ക് ഷൂ അഴിച്ചു നൽകി റിപ്പോർട്ടർ; കയ്യടിച്ച് സോഷ്യൽ മീഡിയ

bbc-reporter
SHARE

   ചുട്ടുപൊള്ളുന്ന റോഡിലൂടെ നൂറുകണക്കിന് കിലോമീറ്റർ നടന്നെങ്കിലും നാടണയാൻ കൊതിക്കുന്നവർ ഏറെയാണ്. യാത്രക്കിടെയിലെ വേദനകളും യാതനകളും നിറഞ്ഞ വാർത്തകളും ദിനംപ്രതി വരുന്നു.നടക്കേണ്ടി വരുന്നവരുടെ ദുരിതത്തിൽ സഹതപിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാലിപ്പോൾ സഹതാപത്തിനപ്പുറം നടന്നു തളർന്നയാൾക്ക് തന്റെ ഷൂ അഴിച്ചു നൽകിയിരിക്കുകയാണ് ഒരു മാധ്യമപ്രവർത്തകന്‍. സമൂഹ മാധ്യമങ്ങള്‍ ബി.ബി.സി റിപ്പോർട്ടർ സൽമാൻ രവിയെ പ്രശംസകളാൽ മൂടുകയാണ്​. 

 ഹരിയാനയിൽ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താർപുറിലേക്ക് കാൽ നടയായി യാത്ര തുടങ്ങിയ സംഘത്തെ ഡൽഹിയിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. മർദനവും ചോദ്യം ചെയ്യലും പതിവുപോലെ. ജോലിയും കൂലിയും ഭക്ഷണമില്ലാത്ത പാവങ്ങൾക്ക് ആകെ പ്രതീക്ഷ സ്വദേശം മാത്രമായതിനാൽ ചുട്ടുപൊള്ളുന്ന റോഡിലൂടെയുള്ള അവർ യാത്ര തുടർന്നു. 

റിപ്പോർട്ടിങ്ങിനിടെ ഡൽഹിയിൽ വെച്ച് സംഘത്തെ കണ്ട ബിബിസി റിപ്പോർട്ടർ സൽമാൻ രവി ഇവരുമായി സംസാരിക്കുന്നതിനിടെ കൂട്ടത്തിലൊരാൾ​ ചെരുപ്പ് ധരിച്ചില്ലെന്ന് മനസിലാക്കി. കിലോമീറ്റർ താണ്ടുന്നതിനിടെ  ചെരുപ്പ് പൊട്ടിപോയെന്ന് പറഞ്ഞു. സൽമാൻ പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ ഷൂ അഴിച്ചുകൊടുത്ത് സൈസ് ഓകെ ആണോ എന്ന് നോക്കാനായി ആവശ്യപ്പെട്ടു.

 ആ പ്രതികരണം ഒട്ടും പ്രതീക്ഷിക്കാതിരുന്ന തൊഴിലാളി ആദ്യം നിരസിച്ചു. ‘നിങ്ങൾക്ക് നൂറുകണക്കിന് കിലോമീറ്റർ നടക്കാനുള്ളതാണ്​. എനിക്ക് ഇത് പ്രശ്നമാകില്ല.’ എന്ന് പറഞ്ഞ് സൽമാൻ നിർബന്ധിച്ചപ്പോൾ ആ തൊഴിലാളിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. 

ത​ന്റെ ഷൂസ് അഴിച്ച്​ കൊടുത്ത ശേഷം നഗ്​നപാദനായി റിപ്പോർട്ടിങ്​ തുടർന്ന സൽമാനെ അഭിനന്ദനം കൊണ്ട്​ മൂടുകയാണ്​ സമൂഹമാധ്യമങ്ങൾ. ഹൃദയത്തിൽ നിന്ന്​ വന്ന സ്വാഭാവിക പ്രതികരണമായിരുന്നു റിപ്പോർട്ടറുടേതെന്നും അദ്ദേഹത്തി​​​​െൻറ മനുഷ്യത്വത്തിൽ അഭിമാനിക്കുന്നെന്നും പലരും ട്വീറ്റ് ചെയ്​തു. സംഭവത്തി​​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെക്കുന്നത്​. 

MORE IN INDIA
SHOW MORE
Loading...
Loading...