ലോക്ഡൗൺ; യോഗ ചെയ്യാൻ ആവശ്യപ്പെട്ട് മോദി; ‘മോദിക്കൊപ്പം യോഗ’; വിഡിയോ

modi-yoga-video
SHARE

ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങാനാവാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് സമ്മർദ്ദം കുറയ്ക്കാൻ യോഗയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ്  മോദി വീഡിയോ പങ്കുവെച്ചത് .

‘ഞാനൊരു ഫിറ്റ്നസ് വിദഗ്ധനോ മെഡിക്കൽ വിദഗ്ധനോ അല്ല .യോഗ പരിശീലിക്കുന്നത് വർഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് .അത് പ്രയോജനകരമാണെന്ന് ഞാൻ കണ്ടെത്തി.നിങ്ങളിൽ പലർക്കും ആരോഗ്യത്തോടെ തുടരാൻ മറ്റ് വഴികൾ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട് .അവ മറ്റുള്ളവരുമായി പങ്കിടുക.ഈ വീഡിയോ പങ്കുവയ്ക്കുന്നതിലൂടെ നിങ്ങളും യോഗ പരിശീലിക്കുന്നത് പതിവാക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ മോദി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മൻ കി ബാതിൽ ഈ സമയത്തെ തന്റെ ഫിറ്റ്നസിനെ കുറിച്ച് ചോദിച്ചിരുന്നു. അതിനാലാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...