മോദിയെ ഭീഷണിപ്പെടുത്തി പാക് ഗായിക; പാമ്പുകൾക്കും മുതലക്കും നടുവിൽ ഗാനം; വിഡിയോ

pakistani-singer-video
SHARE

ഇന്ത്യയുടെ പ്രധാനമന്ത്രിയെയും ജനങ്ങളെയും ഭീഷണിപ്പെടുത്തി പാക്കിസ്താനി ഗായികയുടെ സംഗീത വിഡിയോ. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്നാണ് റാബി പിർസദയുടെ ഗാനം. വിഡിയോക്ക് പിന്നാലെ ട്വിറ്ററിൽ റാബിക്ക് ട്രോളുകൾ നിരവധിയാണ്. 

മോദിക്കും ഇന്ത്യക്കുമെതിരെ ഒരു കശ്മീരി പെൺകുട്ടി എങ്ങനെ തയ്യാറായിരിക്കുന്നു എന്നുപറഞ്ഞാണ് റാബിയുടെ വിഡിയോയുടെ തുടക്കം. മുതലകളെക്കുറിച്ചും പറയുന്നുണ്ട്. ഇതെല്ലാം മോദിക്കുള്ള സമ്മാനങ്ങളാണെന്നും പറയുന്നു. ''മോദീ, നിങ്ങൾ കശ്മീരികളെ പീഡിപ്പിക്കുന്നു. ഞാനെന്താണ് നിങ്ങൾക്കായി തയ്യാറാക്കിയത് എന്ന് കാണൂ. നരകത്തിൽ മരിക്കാൻ തയ്യാറായിക്കോളൂ''- റാബി പറയു്നനു. 

വിഡിയോ പ്രചരിച്ചതിന് പിന്നാലെ റാബിയെ ട്രോളി നിരവധി പേരെത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...