‍'നിങ്ങളുടെ ഭാവി പ്രവചിക്കുന്ന വിശുദ്ധ പശു'; വൈറലായി റോബർട്ട് വദ്രയുടെ വിഡിയോ

robert-vadra
SHARE

സോഷ്യല്‍മീഡിയയില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര പങ്കുവെച്ച വീഡിയോയും കുറിപ്പും വൈറലാകുന്നു. ഈ വിശുദ്ധ പശു നിങ്ങളുട ഭാവി പ്രവചിക്കുമെന്ന കുറിപ്പോടെയുള്ള വിഡിയോ ആണിത്. തെരുവിലൂടെയുളള കാല്‍നടയാത്രയ്ക്കിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വൈവിധ്യമാണ് തന്നെ രാജ്യത്തോട് കൂടുതല്‍ അടുപ്പിക്കുന്നതെന്ന്  വീഡിയോയൊടൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'ഇന്ത്യയിലെ തെരുവുകളിലൂടെ സഞ്ചരിച്ചാല്‍ പുതുമയുളള കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. അവിടെ കാണുന്നവരെ സഹായിക്കൂ, നിഷ്‌കളങ്കമായ ചിരിയിലൂടെയും റോസാപുഷ്പങ്ങളിലൂടെയും അവര്‍ നന്ദി പ്രകടിപ്പിക്കും. ഇതൊടൊപ്പം കണ്ടുമുട്ടുന്ന വിശുദ്ധ പശുവിന് നമ്മുടെ ഭാവിയെ കുറിച്ച് പറയാനാകും. എല്ലാം സമ്മതിച്ചുകൊണ്ട് അത് തലകുലുക്കി നില്‍ക്കും. അൽഭുതങ്ങള്‍ നിറഞ്ഞ ഈ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു'- അലങ്കരിച്ച പശുവിന്റെ ചിത്രം സഹിതമുളള കുറിപ്പില്‍ റോബര്‍ട്ട് വദ്ര  പറയുന്നു.

പശുവിന്റെ അടുത്ത് പോയി വദ്ര അതിനെ തലോടുന്നുമുണ്ട്. കുറച്ചു കുട്ടികൾ ചിരിച്ചുകൊണ്ട് തനിക്ക് റോസാപൂക്കൾ നൽകുന്ന വിഡിയോയും വദ്ര പങ്കുവച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...