മോദി.. മോദിയെന്ന് ആവർത്തിച്ചു പാടി; പാ രഞ്ജിത്തിന്റെ പരിപാടിക്ക് വിലക്ക്

pa-ranjith-band
SHARE

ചെന്നൈയിൽ നടന്ന ജാതിരഹിത കൂട്ടായ്മയുടെ പാട്ടിനിടയിൽ മോദി എന്ന പേര് ആവർത്തിച്ചതോടെ സംവിധായകൻ പാ രജ്‍ഞിത്തിന്‍റെ നേതൃത്വത്തിലുള്ള കാസ്റ്റ്‍ലെസ് കളക്ടീവ് എന്ന ബാന്‍റിന്‍റെ പരിപാടിക്ക് വിലക്ക്. ചെന്നൈയില്‍ ജാതിരഹിത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസന്ത് നഗര്‍ ബീച്ചില്‍ നടത്തിയ പരിപാടിയാണ് പൊലീസ് തടഞ്ഞത്.

ചെന്നൈയിൽ സാംസ്കാരിക പരിപാടിക്കാണ് അനുമതി നല്‍കിയത്. എന്നാൽ പാട്ടിൽ പ്രധാനമന്ത്രിയുടെ പേര് ആവര്‍ത്തിച്ചതോടെ രാഷ്ട്രീയത്തിലേക്ക് മാറിയതിനെ തുടര്‍ന്നാണ് തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം രാജ്യത്തു നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ചാണ് പാട്ടു പാടിയതെന്ന് കാസ്റ്റ്ലെസ് കളക്ടീവ് പറഞ്ഞു. മോദി എന്നത് ലളിത് മോദി, നീരവ് മോദി എന്നിവരൊക്കെ ആകാമെന്നും പോലീസ് നടപടി ആവിഷ്‍കാര സ്വാതന്ത്രത്തിൻ മേലുള്ള കടന്നു കയറ്റമാണെന്നും സംഘാടകര്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും നിലവിലെ രാജ്യത്തിന്റെ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മധുരയില്‍ എയിംസിന് തറക്കല്ലിടാനെത്തിയ പ്രധാനമന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതു തമിഴന്റെ മണ്ണാണെന്നും തമിഴര്‍ ഹിന്ദുക്കളല്ലെന്നും പ്രധിഷേധക്കാര്‍ പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന ആര്‍ത്തവ അയിത്തത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിയായ ആര്‍പ്പോ ആര്‍ത്തവത്തിൽ പാ രഞ്ജിത്ത് പങ്കെടുത്തിരുന്നു. ചടങ്ങിൽ സംഘപരിവാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

MORE IN INDIA
SHOW MORE