ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തുമെന്ന് ജോര്‍ദാന്‍ രാജാവ്

jordan-eram
ഇന്ത്യ – ജോര്‍ദാന്‍ ബിസിനസ് ഫോറത്തിനെത്തിയ ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവുമൊത്ത് വ്യവസായ പ്രമുഖര്‍
SHARE

ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ ലഭ്യമാക്കുമെന്ന് അബ്ദുല്ല രണ്ടാമന്‍ രാജാവ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി (ഫിക്കി), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) എന്നിവര്‍ സംഘടിപ്പിച്ച ഇന്ത്യ–ജോര്‍ദാന്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരബന്ധം തുടങ്ങിയവ പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ ശക്തമാകുമെന്ന് ജോര്‍ദാന്‍ ഭരണാധികാരി അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം വീസ ഇളവു സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.

jordan-eram-two

ജോര്‍ദാനിലെ പ്രമുഖ വ്യവസായികളടങ്ങുന്ന സംഘവും രാജാവിനെ അനുഗമിച്ച് ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യ–ജോര്‍ദാന്‍ വ്യാപാരം 2025 ആകുമ്പോഴേക്കും അഞ്ചു ബില്യണ്‍ ഡോളറാകുമെന്ന് (32,000 കോടി രൂപ) ഫിക്കി പ്രതിനിധി വിക്രം സാഹ്നി പറഞ്ഞു. 

MORE IN INDIA
SHOW MORE