ബെംഗളൂരുവിനെ തണുപ്പിച്ച് മുന്തിരി മേള

grapes
SHARE

വേനൽ ചൂടിൽ കുളിർമ പകർന്ന്  ബെംഗളൂരുവില്‍ മുന്തിരി മേള. കർണാടകയുടെ ഗ്രാമങ്ങളിൽ വിളയുന്ന പതിനേഴ്തരം മുന്തിരി ഇനങ്ങളാണ് മേളയില്‍ പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിയിരിക്കുന്നത്. മുന്തിരിയുടെ മധുരം നുണയാന്‍ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയ്ക്ക് സന്ദര്‍ശകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

കൂടകളില്‍ നിറയെ മുന്തിരിപ്പഴങ്ങള്‍, ആവശ്യക്കാര്‍ അതിലേറെ, മുന്തിരിപോലെ തന്നെ മധുരമുള്ള ഉത്സവമാഘോഷിക്കുകയാണ്   െബംഗളൂരു. കര്‍ണാടകയിലെ വിവിധ മേഖലകളിലുള്ള കര്‍ഷകരെ ഒന്നിച്ചുകൂട്ടി പലതരം മുന്തിരിയുടെ മാധുര്യം ലോകത്തിനറിയാനുള്ള അവസരമൊരുക്കുന്നത്,കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍മിഷനുകീഴിലുള്ള ഹോപ്കോംസാണ്. വിജയാപുരയിൽ വിളയുന്ന ഇന്ത്യൻ റെഡ് ഗ്ലോബ് മുന്തിരിയാണ് വിലയിൽ മുന്നിൽ. ഒരു കിലോയ്ക്ക് 480 രൂപമുതലാണ് വില. വലുപ്പത്തിലും രുചിയുടെ കാര്യത്തിലും റെഡ് ഗ്ലോബ് തന്നെ മുമ്പന്‍.  മലയാളികൾക്ക് പ്രിയപ്പെട്ട ജ്യൂസ് മുന്തിരി ബാംഗ്ലൂർ ബ്ലൂ അടക്കം പതിനേഴ് ഇനങ്ങളും, വിവിധതരം മുന്തിരി ഉല്പനങ്ങളും മേളയില്‍ ലഭ്യമാണ്.

വിജയാപുര,  ബാഗൽകോട്ട്, കോലാർ, ബെളഗാവി, തുടങ്ങിയിടങ്ങളിൽ നിന്നുള്ള കർഷകരാണ് മേളയ്ക്കെത്തിയിരിക്കുന്നത്. ഇടനിലക്കാരന്റെ ചൂഷണമില്ലാതെ വിഭവങ്ങൾ വിൽക്കാൻ സാധിക്കുമെന്നതാണ് മേളയുടെ ഗുണം. മുന്തിരിക്കൊപ്പം ആപ്പിള്‍ , ഒാറഞ്ച്,തണ്ണിമത്തന്‍ തുടങ്ങി മറ്റുപഴവര്‍ഗങ്ങളും മേളയില്‍ ലഭിക്കും.

MORE IN INDIA
SHOW MORE