പിഎൻബി തട്ടിപ്പുകേസ്; ഒരാള്‍കൂടി അറസ്റ്റിൽ

pnb-fraud-t
SHARE

പഞ്ചാബ് നാഷണൽബാങ്ക് തട്ടിപ്പുകേസില്‍ മുൻബാങ്ക് ജീവനക്കാരിൽ ഒരാളെകൂടി സിബിഐ അറസ്റ്റ്ചെയ്തു. നിരവ്മോദിയെ രാജ്യത്ത് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന്‍റെ അഭിഭാഷകന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ജി അടുത്തമാസം 16ലേക്ക് മാറ്റി

പിഎൻബി തട്ടിപ്പുകേസിൽ അകപ്പെട്ട വജ്രവ്യാപാരി നിരവ്മോദിയെ രാജ്യത്തേക്ക് തിരികെയെത്തിക്കണമെന്നും, ഇതിനായി കേന്ദ്രസർക്കാർ നടപടിസ്വീകരിക്കണമെന്നുമായിരുന്നു ഹർജിക്കാരൻറെ ആവശ്യം. ഹർജി പരിഗണിക്കവേ  അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിൻറെ വാദം ഹർജിക്കാൻറെ അഭിഭാഷകൻ തടസപ്പെടുത്തി. ഇതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പ്രകോപിപ്പിച്ചത്. എജിയെ കേൾക്കുന്നതിൽ എന്താണ് തെറ്റെന്ന് കോടതിചോദിച്ചു. വാദം തടയുന്ന നടപടി അനുവദിക്കാനാകില്ല. ജനശ്രദ്ധ നേടാനാണ് ഹർജിക്കരൻറെ ശ്രമമെന്നും കോടതി പറഞ്ഞു. തുടർന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 16ലേക്ക് മാറ്റി.‌

അതേസമയം, പിഎൻബി തട്ടിപ്പുകേസിൽ അറസ്റ്റ്തുടരുകയാണ്. സാമ്പത്തിക ക്രമക്കേടുകൾനടന്ന ദക്ഷിണമുംബൈയിലെ ബ്രാഡിഹൗസ് ശാഖ മുൻമാനേജർ രാജേഷ് ജിൻഡാലിനെ സിബിഐ അറസ്റ്റ്ചെയ്തു. മൂന്നുദിവസത്തെ തുടർച്ചയായ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ്. 2009മുതൽ 2011വരെയുള്ള കാലയളവിലാണ് രാജേഷ് ബാങ്ക്ശാഖയിൽ മാനേജറായിരുന്നത്. ഇതോടെകേസിൽ അറസ്റ്റിലായവരുടെ എണ്ണം 12ആയി. ഇന്നലെ നിരവ് മോദിയുടെ ഫയർസ്റ്റാർകമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിപുൽ അംബാനിയടക്കം അഞ്ചുപേർ അറസ്റ്റിലായിരുന്നു. സൂറത്തിലെ നിരവ്മോദിയുടെ വജ്രവ്യാപാരസ്ഥാപനങ്ങളിലും, ഗീതാഞ്ജലി ഗ്രൂപ്പ് സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്.

MORE IN INDIA
SHOW MORE