അണ്ണാ ഡി.എം.കെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ

kamal-hassan-t
SHARE

തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ കമൽഹാസൻ. അണ്ണാ.ഡി.എം.കെ ചെയ്യുന്ന തെറ്റായ കാര്യങ്ങളാണ് താൻ ഇതുവരേയും ചൂണ്ടിക്കാട്ടിയത്. ഭരിക്കുന്നവർ മോശം കാര്യങ്ങൾ ചെയ്തത് കൊണ്ടാണ്ട് താൻ രാഷ്ട്രീയത്തിലെത്തിയത്. അത്തരമൊരു പാർട്ടിയുടെ നേതാക്കളെ നേരിട്ട് കാണില്ലെന്നും കമൽഹാസൻ വ്യക്തമാക്കി. നാളെ മധുരയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കരുണാനിധി, രജനികാന്ത് തുടങ്ങിയ പ്രമുഖരെ കമൽ സന്ദർശിച്ചിരുന്നു.

തമിഴ്നാട്ടിലെ ഏഴു കോടി ജനങ്ങളിലാണ് വിശ്വാസമെന്ന് പറഞ്ഞാണ് കമൽഹാസൻ രാഷ്ടിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നത്. നാളെ വൈകുന്നേരം  മധുരയിലെ ഒത്തക്കട മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടിയുടെ പേര് പ്രഖ്യാപിക്കും. പാർട്ടി പതാകയും ഉയർത്തും. വേദിയിൽ വച്ച്  പാർട്ടിയുടെ നയപരിപാടികൾ കമൽഹാസൻ വിശദീകരിക്കും. ആരാധകരും സാധാരണ ജനങ്ങളുമടക്കം പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ രാവിലെ രാമേശ്വരത്ത്  മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിന്റെ വീടും, കലാം പഠിച്ച സ്കൂളും  സ്മാരകവും സന്ദർശിച്ചാവും നാളൈ നമതു എന്ന പേരിൽ സംസ്ഥാന യാത്ര തുടങ്ങുക. തുടർന്ന് മധുരയിലേക്കുള്ള യാത്രക്കിടയിൽ രാമനാഥപുരം , പരമകുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കും. നാം തമിഴർ കക്ഷി നേതാവ് സീമാൻ കമൽഹാസനെ  ചെന്നൈയിലെ  വീട്ടിലെത്തി സന്ദർശിച്ചു.

MORE IN INDIA
SHOW MORE