ഐ ടി മേഖലയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി

digital-india-t
SHARE

രാജ്യത്തിന്റെ ഐ ടി മേഖലയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തന്നെ സാധ്യമാക്കുന്ന ഒന്നാണ് സാങ്കേതികവിദ്യ. പുതിയ കണ്ടുപിടുത്തങ്ങളുടെ ഹോട്ട്സ്പോട്ടായി രാജ്യം മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹൈദരബാദില്‍ നാസ്കോം ഇന്ത്യ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

രാജ്യത്തിന്റെ സമസ്ത േഖലകളിലും സാങ്കേതികവിദ്യ ഒരു അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. വ്യത്യസ്ഥരായ സംരംഭകരെ വളര്‍ത്തി വിടുക മാത്രമല്ല രാജ്യം ചെയ്യുന്നത്, അതിനൊടൊപ്പം രാജ്യത്തെ സാങ്കേതികവൈവിധ്യത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൊണ്ട് തന്നെ  സാങ്കേതികവിദ്യയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയായി രാജ്യം മാറി. പുതിയ സാങ്കേതികമാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക സൗഹൃദ  സമൂഹവും ഇന്ത്യയാണേന്നും മോദി പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തേപ്പറ്റി അവര്‍ത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി ഗ്രാമീണ മേഖലയിലെ സാക്ഷരതപ്രവര്‍ത്തനങ്ങളിലും ഓണ്‍ലൈന്‍വ്യാപാര മേഖലയിലെയിലും ഡിജിറ്റല്‍ ഇന്ത്യയുടെ സംഭാവനകളെക്കുറിച്ച് കണക്കുകള്‍ നിരത്തി വിശദമാക്കി. സര്‍ക്കാര്‍ പദ്ധതി എന്നതിനെക്കാളുപരി ജീവിതരീതയാകേണ്ട ഒന്നാണ് ഡിജിറ്റല്‍ ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഹൈദരാബാദ് രാജ്യന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം വീഡിയോ കോണ്‍റഫ്രന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 

MORE IN INDIA
SHOW MORE