ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്; മുന്നില്‍ ബിജെപി

gujarat-localbody
SHARE

ഗുജറാത്തിലെ തദ്ദേശസ്ഥാപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ലീഡ്നില അനുസരിച്ച് 75 നഗരസഭകളിൽ 40 ഇടങ്ങളിൽ ബിജെപി മുന്നേറുകയാണ്. ഇതില്‍ പതിനൊന്നിടത്ത് ബിജെപി വിജയമുറപ്പിച്ചിട്ടുമുണ്ട്. വട്നഗർ, ഹൽവാഡ്, തലാജ തുടങ്ങിയ നഗരസഭകളിലാണ് വിജയുറപ്പിച്ചത്. 

എന്നാൽ, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തിയ കോൺഗ്രസ് 25 ഇടങ്ങളിൽ ലീഡ്ചെയ്യുന്നുണ്ട്. ജഫ്രാബാദ് നഗരസഭയിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013ല്‍ തിരഞ്ഞെടുപ്പിൽ 59 ഇടങ്ങളിൽ ബിജെപിക്കായിരുന്നു വിജയം. നഗരസഭകളെ കൂടാതെ രണ്ട് ജില്ലാ പഞ്ചായത്തുകളിലേക്കും പതിനേഴ് താലൂക്ക്, 1400 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പുഫലവും വൈകിട്ടോടെ പുറത്തുവരും. 

MORE IN INDIA
SHOW MORE