അത്യപൂര്‍വ സംഗീതോപകരണങ്ങളുടെ പ്രദർശനം ചെന്നൈയിൽ

musical-instruments
SHARE

അത്യപൂര്‍വമായ സംഗീതോപകരണങ്ങളുടെ പ്രദര്‍ശനം കാണാം. ചെന്നൈ എഗ്മോര്‍ സര്‍ക്കാര്‍ മ്യൂസിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഗീതോപരണങ്ങള്‍ ഏവരുടെയും മനം കവരും. രാജ്യത്തിനകത്തും പുറത്തുമുള്ള അത്യപൂര്‍വവും പ്രാചീനവുമായ സംഗീതോപകരണങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണിവിടെ. മരംകൊണ്ട് നിര്‍മ്മിച്ചവയാണേറയും, കൊത്തുപണികളോടെയുള്ളവ.

പേര്‍ഷ്യന്‍ സംഗീതോപകരങ്ങളിലെ രാജാവായി കണക്കാക്കുന്ന റുബാബ് തലയെടുപ്പോടെ നില്‍ക്കുന്നു. ഗുരു നാനാക്കിന് പ്രിയ്യപ്പെട്ട റുബാബ് സിഖുകാര്‍ ആദ്യമായി ഉപയോഗിച്ച വാദ്യോപകരണമാണെന്നും പറയപ്പെടുന്നു. മ്യാന്‍മാര്‍ കൊട്ടാരങ്ങളിലെ ദര്‍ബാറുകളില്‍ വായിച്ചിരുന്ന ബര്‍മീസ് സൗങ്, സ്വാതി തിരുനാളിന് പ്രിയപ്പെട്ട സ്വരഗത്, ആറുപേര്‍ ഒരുമിച്ച് വായിക്കുന്ന വില്ലഡി വാദ്യം, പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.എസ്.മണി അയ്യര്‍ ഉപയോഗിച്ചിരുന്ന മൃദംഗം തുടങ്ങി നിരവധി വാദ്യോപകരണങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണിവിടെ.

മയില്‍ നാദത്തോട് സാമ്യമുള്ള സംഗീതം പൊഴിക്കുന്ന മയൂരിവീണ. ഗോത്രവാദ്യമായ പുള്ളുവന്‍ വീണ, മൂവായിരം വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നെന്ന് വിശ്വസിക്കുന്ന നാഗവീണ. അങ്ങനെ വീണകള്‍ നിറഞ്ഞുനില്‍ക്കുന്നത് അപൂര്‍വ കാഴ്ചാനുഭവമാണ്.

MORE IN INDIA
SHOW MORE