ഹസന്‍ റുവാനി ഇന്ത്യയില്‍; ഒന്‍പതു കരാറുകളില്‍ ഒപ്പുവെച്ചു

hassan-rouhani-visit-t
SHARE

ചബഹാര്‍ തുറമുഖത്തെ ചരക്കുനീക്കത്തിന്‍റെ പ്രധാനപാതയാക്കുമെന്ന് പ്രഖ്യാപിച്ച ്ഇന്ത്യാ, ഇറാന്‍ സംയുക്ത പ്രസ്താവന. ഇരട്ട നികുതി ഒഴിവാക്കുന്നതുള്‍പ്പെടെ ഒന്‍പതു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രഥമഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുവാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കുടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്കും മയക്കുമരുന്നിനുമെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്നും ലോകനേതാക്കള്‍ വ്യക്തമാക്കി. വാണിജ്യം, വ്യാപാരം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ റുവാനിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് സ്വീകരിച്ചു.

MORE IN INDIA
SHOW MORE