ബെംഗളൂരുവിൽ ശുദ്ധജലത്തിൻറെ ലഭ്യത കുറയുന്നു

bengaluru
SHARE

ശുദ്ധജലം വറ്റിവരണ്ട് ആവാസ യോഗ്യമല്ലാതാകുന്ന ലോകത്തെ പ്രധാന നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബെംഗളൂരു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുണ്ടായതു പോലെ, അതീവ ജലക്ഷാമം മൂലം ജനം നഗരമുപേക്ഷിച്ച് പലായനം ചെയ്യേണ്ട സാഹചര്യം വരുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്.

ലോകത്തില്‍ ശുദ്ധജലക്ഷാമം നേരിടുന്ന നഗരങ്ങളെപ്പറ്റിയുള്ള ബി.ബി.സി സര്‍വേ റിപ്പോര്‍ട്ടിലാണ്, ഇന്ത്യയുടെ ഐ.ടി തലസ്ഥാനം രണ്ടാം സ്ഥാനത്തുള്ളത്. ലിസ്റ്റിലെ ആദ്യ പേര് ബ്രസീലിലെ സാവോ പോളോയുടേതാണ്. ബീജിങ്, കെയ്റോ, മോസ്കോ,ലണ്ടൻ തുടങ്ങി പതിനൊന്ന് നഗരങ്ങളുടെ പട്ടികയാണ് ബി.ബി.സി പുറത്തുവിട്ടത്.നഗരത്തില്‍ ജലക്ഷാമം അതിരൂക്ഷമാകുമെന്നും, അതിജീവനം സാധ്യമല്ലാതാവുന്നതോടെ, ജനം നഗരം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്ന നാളുകള്‍ വിദൂരത്തല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ബെംഗളൂരുവിലെ ഒരു തടാകത്തിൽ പോലും ശുദ്ധജലമില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏഴുപതുകളിൽ 285തടാകങ്ങളുണ്ടായിരുന്ന ബെംഗളൂരുവിൽ, 2017ലെ കണക്കുകൾ പ്രകാരം 194 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഇതിൽ തന്നെ വിഷപ്പതനുരഞ്ഞ് കത്തിയെരിയുന്ന ബെലന്തൂർ, വർത്തൂർ പോലുള്ള തടാകങ്ങളാണ് ഏറെയും. ഇവ നവീകരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. വേനലെത്തുംമുമ്പേ തന്നെ കുഴല്‍ക്കിണറുകളിലും ജലനിരപ്പ്താഴ്ന്നുതുടങ്ങിയിട്ടുണ്ട്.  ബിബിഎംപിയും മറ്റു നഗരവികസന ഏജൻസികളും നഗരത്തിലെ ജല, മാലിന്യ പ്രശ്നങ്ങൾക്കു പിഹാരം കാണാൻ നെട്ടോട്ടമോടുകയാണ്. രണ്ടായിരത്തിമുപ്പതോടെ ഇന്ത്യയിലെ ജലലഭ്യത അന്‍പത് ശതമാനമായി കുറയുമെന്നാണ്. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ കണക്കുകള്‍.

MORE IN INDIA
SHOW MORE