മുംബൈ ഹെലികോപ്റ്റർ അപകടത്തിന്‍റെ അന്വേഷണംവൈകും

SHARE
mumbai-helicopter-accident-1

മുംബൈ ഹെലികോപ്റ്റർ അപകടത്തിന്‍റെ അന്വേഷണംവൈകും. അപകടത്തെകുറിച്ച് നിർണായകവിവരങ്ങൾ ലഭിച്ചേക്കാവുന്ന ഹെലികോപ്‍റ്ററിന്‍റെ ബ്ലാക്ബോക്സ് ഫ്രാൻസിലേക്ക് അയക്കാന്‍ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിച്ചു. 

ഈമാസം പതിമൂന്നിനാണ് മുംബൈയിലെ ജുഹു ഹെലിപാഡിൽനിന്ന് ബോംബെ ഹൈയിലെ ഓഎൻജിസി എണ്ണപ്ലാറ്റ്ഫോമിലേക്കുള്ള യാത്രയ്ക്കിടെ പവൻഹൻസ് ഹോലികോപ്റ്റർ തകർന്നത്. മൂന്ന് മലയാളികളടക്കം ഏഴുപേർ മരിച്ചസംഭവത്തിൽ, അപകടംനടന്ന അന്നുതന്നെ അന്വേഷണംആരംഭിച്ചു. കേന്ദ്ര സിവിൽവ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയക്കാണ് അന്വേഷണചുമതല. ഹെലികോപ്റ്ററിന്‍റെ ബ്ലാക്ബോക്സിൽനിന്ന് നിർണായകവിവരങ്ങൾ ശേഖരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതിന് കഴിഞ്ഞില്ലെന്നും, ബ്ലാക്ബോക്സ് ഫ്രാൻസിലേക്ക് അയച്ച് പരിശോധനനടത്തുമെന്നും എഎഐബി അന്വേഷണസംഘം അറിയിച്ചു. അതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമായി വരുമെന്നും അവർവ്യക്തമാക്കി. ഇതോടെ ഈ ആഴ്ച സമർപ്പിച്ചേക്കുമന്ന് കരുതിയ പ്രാഥമിക അന്വേഷണറിപ്പോർട്ട് വൈകുമെന്ന് ഉറപ്പായി. 

നേരത്തെ, അപകടത്തിൻറെ സാങ്കേതിക കാരണം പരിശോധിക്കുന്നതിനൊപ്പം അട്ടിമറിസാധ്യതയെക്കുറിച്ചും അന്വേഷണമുണ്ടായേക്കുമെന്ന സൂചന ഏ.ഏ.ഐ.ബി നൽകിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് അന്വേഷിക്കുന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന് അവർ കത്തയച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE