ഹരിയാനയില്‍ സ്ത്രീകള്‍ക്ക് നേരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിരെ പ്രതിഷേധം

Thumb Image
SHARE

ഹരിയാനയില്‍ കൂട്ടമാനഭംഗവും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളും വര്‍ധിക്കുന്നതില്‍ പ്രതിഷേധം ശക്തമായി. ആറുദിവസത്തിനുളളില്‍ എട്ട് പെണ്‍കുട്ടികളാണ് മാനഭംഗത്തിനിരയായത്. ഇതിനിടെ, ഗുരുഗ്രാമില്‍ പന്ത്രണ്ട് വയസുകാരിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. നാടോടി ഗായിക മമ്ത ശര്‍മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഹരിയാനയിലെ ഫത്തേഹബാദില്‍ ഇരുപതുവയസുകാരി കൂട്ടമാനഭംഗത്തിനിരയായതാണ് ഒടുവിലത്തെ സംഭവം. അയല്‍വാസിയായ യുവാവും കൂട്ടുകാരും ചേര്‍ന്നാണ് കൂട്ടമാനഭംഗം ചെയ്തതെന്ന് യുവതി പൊലീസിന് മൊഴിനല്‍കി. പൊലീസിനോട് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹരിയാനയില്‍ സ്ത്രീകള്‍ക്ക് നേരേയുളള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തുന്നതിന്‍റെ എണ്ണവും വര്‍ധിച്ചു. കുരുക്ഷേത്രയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ഭയ രീതിയില്‍ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ട്യൂഷന്‍ സെന്‍ററിലെ സഹവിദ്യാര്‍ഥിയും കൂട്ടുകാരുമാണ് പ്രതികള്‍. പാനിപത്തില്‍ പതിനൊന്നുകാരിയെയാണ് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. റോത്തക്കില്‍ ഹരിയാന നാടോടി ഗായികയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. അമ്മയെ കാണാനില്ലെന്ന മകന്‍റെ പരാതിയില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷനും ക്രാന്തികാരി യുവ സംഘടനയും ഡല്‍ഹിയിലെ ഹരിയാന ഭവന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. 

MORE IN INDIA
SHOW MORE