ഹെലികോപ്‍റ്റർ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒഎൻജിസി ജോലിനൽകും

ongc-2
SHARE

മുംബൈയിൽ ഹെലികോപ്‍റ്റർ അപകടത്തിൽപെട്ട, ചാലക്കുടി സ്വദേശി ബിന്ദുലാൽ ബാബുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനാഫലംവരെ കാത്തിരിക്കണം. ഇന്നലെ ലഭിച്ച ഏഴാമത്തെ മൃതദേഹവും ബിന്ദുലാലിന്റേതല്ലെന്ന് വ്യക്തമായതോടെയാണിത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ജോലിനൽകുമെന്ന് ഒഎൻജിസി അറിയിച്ചു. 

മൂന്നുമലയാളികൾ ഉൾപ്പെടെ അഞ്ച് ഒഎൻജിസി ഡപ്യൂട്ടി ജനറൽമാനേജർമാർ, രണ്ട് പൈലറ്റുമാർ എന്നിവരാണ് ശനിയാഴ്ച അപകടത്തിൽപെട്ടത്. തിരിച്ചിലിൽ ലഭിച്ച ഏഴുമൃതദേഹങ്ങളിൽ ആറെണ്ണവും തിരിച്ചറിഞ്ഞു. അപകടംനടന്ന് മൂന്നാംദിവസമായ ഇന്നലെ പൈലറ്റ് വി.സി കടോചിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ, തിരിച്ചറിയാനാകാത്തവിധം നേരത്തെ ലഭിച്ച ഒരുമൃതദേഹം, അപകടത്തിൽപെട്ട ചാലക്കുടിസ്വദേശി ബിന്ദുലാൽ ബാബുവിന്റെതെന്ന് ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന ഫലംവരണം. പരിശോധനയുടെഭാഗമായി സഹോദരന്റെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 

ഇതിനിടെയാണ്, അപകടത്തിൽമരിച്ചവരുടെ ബന്ധുവിലൊരാള്‍ക്ക് ജോലി, ഒഎൻജിസി സ്റ്റാഫ് കോട്ടേഴ്സിൽ തുടർന്നും താമസം, മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി സഹായം തുടങ്ങിയവ കമ്പനി വാഗ്ദാനംചെയ്തത്. അടുത്ത പത്തുദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച നടപടികൾ പൂർത്തായക്കുമെന്നും ഒഎൻജിസി അറിയിച്ചു. 

MORE IN INDIA
SHOW MORE