മകന്റെ പ്രസ്താവന സമ്മർദ്ദംമൂലം; ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് അമ്മാവൻ

loya
SHARE

ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ലോയയുടെ അമ്മാവൻ ശ്രീനിവാസ് രംഗത്ത്. മരണം ദുരൂഹമാണെന്നും കൃത്യമായ അന്വേഷണം നടന്നാലേ നിജസ്ഥിതി പുറത്തുവരികയുള്ളുവെന്നും ശ്രീനിവാസ് പറഞ്ഞു. മരണത്തിൽ സംശയമൊന്നും ഇല്ലെന്ന ലോയയുടെ മകന്റെ നിലപാട് സമ്മർദ്ദംമൂലമാണെന്നും അദ്ദേഹംപറഞ്ഞു. 

ലോയയുടെ മരണം സംബന്ധിച്ച കുടുംബത്തിന്റെ സംശയം ആദ്യമായി പുറത്തുകൊണ്ടുവന്ന കാരവൻമാസികയോടാണ്, ലോയയുടെ അമ്മാവൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും ലോയയുടെ അമ്മാവൻ ശ്രീനിവാസ് പറയുന്നു. പിതാവിന്റെ മരണത്തിൽ ലോയയുടെ മകൻ അനുജ് ലോയ സംശയമില്ലെന്നു പറയുന്നത് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാകാം. 21വയസ് മാത്രമുള്ള അനുജ് കുടുംബത്തെ കുറിച്ചു ആശങ്കയിലാണെന്നും അമ്മാവൻ പറഞ്ഞതായി കാരവൻ മാസിക റിപ്പോർട് ചെയ്യുന്നു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന, പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തിൽ സംശയം ഇല്ലെന്ന നിലപാട് ആവർത്തിച്ച് ഇന്നലെയാണ് മകൻ അനുജ് ലോയ രംഗത്തെത്തിയത്. നേരത്തെ ബോംബെ ഹൈക്കോടതി ജഡ്ജിക്ക് അയച്ച കത്തിലും അനുജ് ഇക്കാര്യം പറഞ്ഞിരുന്നു. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

MORE IN INDIA
SHOW MORE