മുംബൈ ഹെലികോപ്‍റ്റർ അപകടം; പി.എൻ ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു

mumbai-helicopter-accident-malayalies
SHARE

മുംബൈയിൽ ഹെലികോപ്‍റ്റർ അപകടത്തിൽ മരിച്ച തൃശൂർ പൂങ്കുന്നം സ്വദേശി പി.എൻ ശ്രീനിവാസന്റെ മൃതദേഹം മുംബൈയില്‍ സംസ്കരിച്ചു. കോതമംഗലം സ്വദേശി ജോസ് ആന്റണിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. രണ്ടരയോടെ സംസ്കരിക്കും. വി.കെ.ബിന്ദുലാൽ ബാബുവിന്റേതെന്ന് കരുതിയ മൃതദേഹം, ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ ഡിഎൻഎ പരിശോധന നടത്തും. 

ഇന്ന് രാവിലെയോടെയാണ്, ഹെലികോപ്‍റ്റർ അപകടത്തിൽ മരിച്ച ജോസ് ആൻറണിയുടേയും, പി.എൻ ശ്രീനിവാസൻറെയും മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പിന്നീട്, ബാന്ദ്ര റിക്ലമേഷൻ സെൻററിൽ ശ്രീനിവാസൻറെ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഉച്ചയോടെ അന്ധേരി പാഴ്സിവാടി ശ്മശാനത്തിലായിരുന്നു സംസ്കാരചടങ്ങുകൾ. 

അതേസമയം, ചാലക്കുടി സ്വദേശി വികെ ബിന്ദുലാൽ ബാബുവിൻറെതെന്ന് ആദ്യം സ്ഥിരീകരിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയിട്ടില്ല. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലായതിനാൽ, ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുമുൻപ് ഡിഎൻഎ പരിശോധനകൂടി ആവശ്യമായിവരുമെന്ന് അധികൃതര്‍ അറിയിച്ചു. 

മുംബൈയിൽനിന്ന് രാവിലെ 9.50നുള്ള ജറ്റ് എയർവെയ്സ് വിമാനത്തിലാണ് കോതമംഗലം സ്വദേശി ജോസ്ആൻറണിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. ഉച്ചതിരിഞ്ഞ് കോതമംഗലം സെൻറ്ജോർജ് കത്തീഡ്രലിലാണ് സംസ്കാരചടങ്ങുകൾ. 

ഓ.എൻ.ജി.സിയുടെ അഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർമാരും രണ്ട് പൈലറ്റുമടക്കം ഏഴുപേരാണ് ഇന്നലെ അപകത്തിൽപെട്ടത്. ഇവരിൽ ആറുപേരുടെ മൃതദേഹം കണ്ടെത്താനായപ്പോൾ പൈലറ്റുമാരിൽ ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 

MORE IN INDIA
SHOW MORE