E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ 500 ഇറച്ചിക്കടകള്‍ ശിവസേന നിര്‍ബന്ധിച്ച് അടപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നവരാത്രി ആഘോഷത്തിന്‍റെ പേരില്‍ ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ അഞ്ഞൂറ് ഇറച്ചിക്കടകള്‍ ശിവസേന നിര്‍ബന്ധിച്ച് അടപ്പിച്ചു. ഇറച്ചിക്കടകള്‍ക്ക് പുറമെ മാംസാഹാരം നല്‍കുന്ന ഹോട്ടലുകളും അടപ്പിക്കുന്നുണ്ട്. കെഎഫ്സി ഔട് ലെറ്റുകളും അടപ്പിച്ചു. യുപിക്ക് പുറമെ രാജസ്ഥാന്‍ മധ്യപ്രദേശ് തുടങ്ങി നാല് സംസ്ഥാനങ്ങള്‍ അറവുശാലകള്‍ പൂട്ടിക്കാന്‍ തുടങ്ങി. 

നവരാത്രി പ്രമാണിച്ച് ഏപ്രില്‍ അഞ്ച് വരെ ഇറച്ചികടകള്‍ തുറക്കരുതെന്ന് കാണിച്ച് ശിവസേന കഴിഞ്ഞ ദിവസം കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ കടകള്‍ അടയ്ക്കാത്ത ഇറച്ചിക്കടകളും മാംസാഹാരം വില്‍ക്കുന്ന ഹോട്ടലുകളും ശിവസേന പ്രവര്‍ത്തകര്‍ നിര്‍‌ബന്ധിച്ച് അടപ്പിക്കുകയായിരുന്നു. ഡല്‍ഹിക്കടുത്ത് രാജ്യതലസ്ഥാനത്തിന്‍റെ ഭാഗമായ ഗുരുഗ്രാമിലെ അശോക് വിഹാര്‍ ,സൂറത് നഗര്‍ , പാലം വിഹാര്‍, സാദര്‍ ബസാര്‍ എന്നിവിടങ്ങളിലെ കടകളാണ് അടപ്പിച്ചത്. കെ.എഫ്. സി ഔട്‌ലെറ്റുകളും അടപ്പിച്ചു. അനധികൃത ഇറച്ചിക്കടകള്‍ അല്ലാതിരുന്നിട്ടും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതിനെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അതേസമയം അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടിയ യുപി സര്‍ക്കാരിന്‍റെ നടപടിക്ക് പിന്നാലെ രാജസ്ഥാന്‍ , ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ചത്തീസ്ഗഢ് സര്‍ക്കാരുകളും അറവുശാലകള്‍ പൂട്ടിക്കാന്‍ തുടങ്ങി. ഉത്തരാഖണ്ഡില്‍ പതിനൊന്നും, രാജസ്ഥാനില്‍ പത്തും മധ്യപ്രദേശില്‍ ഒന്നും, ചത്തീസ്ഗഢില്‍ ആറും അറവുശാലകളാണ് പൂട്ടിച്ചത്. അനധികൃത അറവുശാലകളാണ് പൂട്ടിച്ചതെന്ന് നാല് സംസ്ഥാനങ്ങളും അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :