ഗുജറാത്തില്‍ ബിജെപി തന്നെയെന്ന് സര്‍വേകള്‍; ഹിമാചല്‍ തൂത്തുവാരും

Thumb Image
SHARE

ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും ഹിമാചല്‍പ്രദേശില്‍ വന്‍ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചെടുക്കുമെന്നും എക്സിറ്റ് പോള്‍ സര്‍വേകള്‍. ഗുജറാത്തില്‍‌ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും ഹിമാചലില്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നാണ് പ്രവചനങ്ങള്‍. ഗുജറാത്തില്‍ 182 സീറ്റുകളും ഹിമാചലില്‍ 68 സീറ്റുകളുമാണുള്ളത്. ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 68.70 ശതമാനം പോളിങ് രേഖപ്പെടുത്തി. തിങ്കളാഴ്ച്ചയാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍.

gujarat-2

ഗുജറാത്തില്‍ ഇരുപത്തിരണ്ട് വര്‍ഷമായി അധികാരത്തിലുള്ള ബിജെപി ഭരണവിരുദ്ധ വികാരം മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. സര്‍വേഫലങ്ങള്‍ ഇങ്ങിെന. റിപ്പബ്ലിക് ടിവി ബിജെപി 108 കോണ്‍ഗ്രസ് 78. ടൈംസ് നൗ ബിജെപി 109 കോണ്‍ഗ്രസ് 70. സീവോട്ടര്‍ ബിജെപി 116 കോണ്‍ഗ്രസ് 64. എബിപി ന്യൂസ് ബിജെപി 117 കോണ്‍ഗ്രസ് 64 മറ്റുള്ളവര്‍ 1. ന്യൂസ് എക്സ് പ്രവചിക്കുന്നത് ബിജെപിക്ക് 110 മുതല്‍ 120 സീറ്റുവരെയും കോണ്‍ഗ്രസിന് 65 മുതല്‍ 75 വരെയും സീറ്റു കിട്ടാമെന്നാണ്. 

gujarat-1

ബിജെപിക്ക് 99 മുതല്‍ 113 വരെയും കോണ്‍ഗ്രസിന് 68 മുതല്‍ 84 വരെയും സീറ്റു ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേയുടെ സര്‍വേ ഫലം. എന്നാല്‍ ടുഡേസ് ചാണക്യ പറയുന്നത് ബിജെപി 135 ഉം കോണ്‍ഗ്രസ് 47 ഉം സീറ്റുനേടും. ഹിമാചലിലെ ജനവിധിയുടെ പ്രവചനം ഇങ്ങനെ. സീ വോട്ടര്‍ ബിജെപി 41 കോണ്‍ഗ്രസ് 25, എക്സിസ് മൈ ഇന്ത്യ ബിജെപി 51 കോണ്‍ഗ്രസ് 16. ടുഡേസ് ചാണക്യ ബിജെപി 55 കോണ്‍ഗ്രസ് 13. ന്യൂസ് നാഷന്‍ ബിജെപി 45 കോണ്‍ഗ്രസ് 21. സിഎസ്ഡിഎസ് ബിജെപി 38 കോണ്‍ഗ്രസ് 29. 

MORE IN BREAKING NEWS
SHOW MORE