മുഖം മിനുക്കി സസൂൺ ഡോക്ക്

Thumb Image
SHARE

മുംബൈയിലെ ഏറ്റവുംപഴക്കംചെന്ന ചെറുതുറമുഖമായ സസൂൺഡോക്കിന് ഇപ്പോൾ പഴയമുഖമല്ല. ഒരുകൂട്ടം കലാകാരൻമാര്‍ ഒന്നിച്ചപ്പോൾ തെരുവും, പഴയകെട്ടിടങ്ങളുടെ ചുവരുകളുമെല്ലാം വർണകാഴ്ചകളാൽ നിറഞ്ഞു. ഒന്നരമാസം നീണ്ടുനിൽക്കുന്ന സസൂണ്‍ഡോക്ക് ആർട്ഫെസ്റ്റ് കാഴ്ചകൾകാണാന്‍ നിരവധി സഞ്ചാരികളും വന്നുപോകുന്നു. 

മാലിന്യവും പൊടിയുംപിടിച്ച് വെറുതേകിടന്ന ഒരുപ്രദേശത്തിനാകെ പുതിയ മുഖഛായ കൈവന്നിരിക്കുന്നു. മുംബൈ സസൂൺ ഡോക്കിലെത്തിയാൽ മുസരീസ് ബിനാലെയുടെ ചെറുപതിപ്പാണെന്ന് തോന്നും. 

നാവികസേനയുടെ അധീനതയിലുളള 142 വർഷംപഴക്കംചെന്ന ചെറുതുറമുഖമാണിത്. ഇപ്പോൾ മൽസ്യബന്ധനബോട്ടുകൾ വന്നടുക്കുന്നയിടം. ആരുംതിരിഞ്ഞുനോക്കാതെ കിടന്ന ഇവിടുത്തെ കെട്ടിടങ്ങളിലും, ചുവരുകളിലും രാജ്യത്തേയും രാജ്യത്തിനുപുറത്തേയും ഏതാനുംകലാകാരന്‍മാർ കൈവച്ചതോടെ പുതിയമുഖമായി. ചുവർചിത്രങ്ങൾക്ക് പുറമേ, പാഴ്‍‍വസ്തുക്കളുപയോഗിച്ചുള്ള ഇൻസ്റ്റലേഷൻസും കാഴ്ചക്കാക്ക് കൗതുകമാകുന്നു. 

അർബൻ ആർട് ഫെസ്റ്റിൻറെ ഭാഗമായി, സ്റ്റാർട്ട് ഇന്ത്യ എന്ന സംഘടന മുന്നോട്ടുവച്ച ആശയത്തിന് മുംബൈ പോർട്ട് ട്രസ്റ്റ് അനുമതിനൽകിയതോടെയാണ് 'ആർട്ട് ഫോർ ഓൾ' എന്ന സംരംഭത്തിന് തുടക്കമായത്. സ്ഥലമുപയോഗിക്കുന്ന മൽസ്യതൊഴിലാളികളും പിന്തുണയുമായെത്തി.

MORE IN INDIA
SHOW MORE