തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി

Thumb Image
SHARE

ചെന്നൈയില്‍ നടന്ന തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി. പ്രസിഡന്‍റ് സ്ഥാനം വിശാല്‍ രാജിവെക്കണമെന്നും കൗണ്‍സിലിലെ സാമ്പത്തിക തിരുമറി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നിര്‍മാതാക്കള്‍ യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു. 

യോഗം തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം നിര്‍മാതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൗണ്‍സിലിന്‍റെ കണക്കുകള്‍ പരിശോധിച്ചിട്ട് മാസങ്ങളായെന്നും ജനറല്‍ ബോഡിയില്‍ കണക്കവതരിപ്പക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു. പ്രതിഷേധം. എന്നാല്‍, അനാവശ്യവിവാദങ്ങളുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്‍റും നടനുമായ വിശാല്‍ പറഞ്ഞു 

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വിശാല്‍ പരാജയപ്പെട്ടെന്നും പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നും നിര്‍മാതാക്കളായ ചേരനും, ടി.രാജേന്ദറും ആവശ്യപ്പെട്ടു. വിശാല്‍ തെറ്റു ചെയ്തില്ലെന്നാണ് മറുപക്ഷത്തിന്‍റെ വാദം, ആര്‍.കെ.നഗറില്‍ വിശാല്‍ മത്സരിക്കുന്നതിനെതിരെ ചേരന്‍ രംഗത്തുവന്നിരുന്നു. 

MORE IN INDIA
SHOW MORE