പനീർസെൽവത്തിന്റെ അനധികൃത സ്വത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ദിനകരൻ

Thumb Image
SHARE

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ടി.ടി.വി ദിനകരന്‍. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ ഡയറില്‍ ഒ.പി.എസ് അടക്കമുള്ള വി.ഐ.പികളുടെ പേരു വന്നതിനെ കുറിച്ചും അന്വേഷിക്കണം. ആര്‍.കെ.നഗറില്‍ ഭരണ വിരുദ്ധ വികാരമാണുള്ളതെന്നും വിജയം സുനിശ്ചിതമെന്നും ദിനകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

വൈകുന്നേരം നാലുമണിയോടെ പ്രചാരണത്തിനെത്തിയ ദിനകരനെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. വണ്ണാര്‍പ്പേട്ടിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പ്രചാരണം. ഇടവഴികളിലെല്ലാം തിരഞ്ഞെടുപ്പ് ചിഹ്നമായ കുക്കറുമായി ജനം കാത്തുനിന്നു. 

രാത്രി എട്ടുമണിയോടെ മനോരമ ന്യൂസുമായി സംസാരിച്ച ദിനകരന്‍ ഉപമുഖ്യമന്ത്രി പനീര്‍സെല്‍വത്തിനെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു. കഴിഞ്ഞ തവണ ആര്‍.കെ.നഗറില്‍ മത്സരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇന്ന് മറുപക്ഷത്തായത് ജനപിന്തുണ കുറയ്ക്കില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയും പറഞ്ഞു.

എല്ലാം ആത്മവിശ്വാസത്തോടെ നേരിടുന്ന പ്രകൃതമാണ് ദിനകരന്‍റെത്. ആര്‍.കെ.നഗറിലെ പോരാട്ടവും വെറുതെയല്ലെന്ന് ദിനകരനും ഒപ്പമുള്ള ആള്‍കൂട്ടവും വ്യക്തമാക്കുന്നു. ചെന്നൈ ലൊയോള കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പുറത്ത് വിട്ട സര്‍വെ ഡി.എം.കെയ്ക്ക് വിജയവും ദിനകരന്‍ രണ്ടാമതെത്തുമെന്നും പ്രവചിക്കുന്നു. 

MORE IN INDIA
SHOW MORE