കലാകാരൻമാർക്കെതിരെ വാളെടുക്കുന്നത് നിർത്തൂ... ബോംബെ ഹൈക്കോടതി

court-on-padmavati
SHARE

പത്മാവതി സിനിമയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തുറന്നുവിമർശിച്ച് ബോബെ ഹൈക്കോടതി. നരേന്ദ്രബോൽക്കർ, ഗോവിന്ദ് പൻസാരെ കൊലപാതകങ്ങളിൽ അന്വേഷണ ഏജൻസികള്‍ക്കുമേൽ നിരീക്ഷണംവേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കവേയാണ് കോടതി ആവിഷ്കാര സ്വാതന്ത്ര്യത്തിൻമേലുള്ള കൈകടത്തലിനെക്കുറിച്ച് പരാമർശിച്ചത്. 

കലാസൃഷ്ടികൾ പ്രർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കുന്നതും ഒരുതരം സെൻസർഷിപ്പാണ്. കലാകാൻമാർക്കെതിരെ കൊലവിളി നടത്തുന്നത് നല്ലസമൂഹത്തിന് ചേർന്നതല്ല. നമ്മുടെ സമൂഹം ഏത് അവസ്ഥയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാകുന്നില്ല. ജനാധിപത്യരാജ്യത്ത് ഒരു സിനിമ പ്രദർശിപ്പിക്കാനാകാതെ വരുന്നത് പരിതാപകരമാണെന്നും ജസ്റ്റിസുമാരായ ഭാരതി ധഗ്രേ, ധർമാധികാരി എന്നിവർ അഭിപ്രായപ്പെട്ടു.

ഇത്തരം പ്രവണതകൾ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കോടതി പറഞ്ഞു

MORE IN INDIA
SHOW MORE