സെൽഫിയെടുത്ത ആളുടെ ഫോണ്‍ തട്ടി തെറിപ്പിച്ച് കർണാടക മന്ത്രി

karnataka-minister
SHARE

ഒരു സെൽഫിയെടുത്തത് ഇത്ര വലിയ കുറ്റമോ എന്നായിരിക്കും അടികൊണ്ടയാൾ ഇപ്പോൾ ചിന്തിക്കുന്നത്. വെറുതെ പുറകിൽ നിന്ന് സെൽഫിയെടുത്തതിനാണ് കർണാടക കോൺഗ്രസ് മന്ത്രി ഡി. കെ. ശിവകുമാറിന്റെ കൈയ്യിൽ നിന്നും യുവാവിന് തല്ലുകിട്ടിയത്. ബെൽഗാമിലെ ഒരു സ്ക്കൂളിൽ കുട്ടികളുടെ പരുപാടിയിൽ പങ്കെടുക്കാന്‍ പോയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സെല്‍ഫിയെടുത്തയാളുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ചത്.

തിങ്ങികൂടി നിന്ന ജനങ്ങളുടെ അമിതാവേശമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. അടികൊണ്ട ആളുടെ ഫോണും ഏതോവഴിക്കു തെറിച്ചു പോയി. സംഭവത്തിന്റെ വിഡിയോ എഎൻഐ ട്വിറ്ററലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

MORE IN INDIA
SHOW MORE