കവിതകള്‍ തേടി കടല്‍ കടന്ന് ഒരു കവയിത്രി

Thumb Image
SHARE

കവിതകള്‍ തേടി കടല്‍ കടന്ന് ഇന്ത്യയിലെത്തിയ ഒരു മറുനാടന്‍ കവയിത്രിയെ പരിചയപ്പെടാം. എസ്റ്റോണിയന്‍ കവി ഡോറിസ് കരേവയാണ് ഇന്ത്യന്‍ സാഹിത്യം പഠിക്കാനായി രാജ്യതലസ്ഥാനത്തെത്തിയത്. മലയാളത്തില്‍ ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലേക്ക് ഡോറിസിന്‍റെ കവിതകള്‍ ഉടന്‍ തര്‍ജമ ചെയ്യും. 

എസ്റ്റോണിയ, മലയാളിക്ക് അത്ര പരിചിതമല്ല ഈ നാട്. അധിനിവേശങ്ങളെ അതിജീവിച്ച പോരാട്ടങ്ങള്‍ക്ക് വേദിയായ എസ്റ്റോണിയയില്‍ നിന്ന് പുതുമയുടെ മണമുള്ള കവിതകള്‍ തേടിയാണ് ഡോറിസിന്‍റെ യാത്രകള്‍. യൂറോപ്യന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ സാഹിത്യത്തിന്‍റെ മേന്മ കേട്ടറിഞ്ഞത്. ഉടന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നടന്ന ലോകകവിസമ്മേളനത്തില്‍ എസ്റ്റോണിയന്‍ കവിതകള്‍ അവതരിപ്പിച്ചു. തിരിച്ചു വീണ്ടും ഡല്‍ഹിയിലെത്തിയ ഡോറിസിന് ഏറെ പ്രിയം മണ്ണിന്‍റെ മണമുള്ള കവിതകളാണ്. പ്രണയവും വിരഹവും വിഷയമാക്കിയുള്ള ഡോറിസിന്‍റെ കവിതകള്‍ അവര്‍തന്നെ പാടിതന്നു 

മനുഷ്യബന്ധങ്ങളുടെ കെട്ടുറപ്പും ആത്മസംഘര്‍ഷങ്ങളും വിഷയമാക്കിയുള്ള ഡോറിസിന്‍റെ കവിതാസമാഹാരം ഷേപ്പ ഒാഫ് ടൈം ഏറെ ശ്രദ്ധേയമാണ്. 2007ല്‍ പുറത്തിറങ്ങിയ ദി കട്ട് എന്ന കവിതാസമാഹാരം ബെസ്റ്റ് സെല്ലറായിരുന്നു. അതിരുകളില്ലാത്ത വാക്കുകള്‍ തേടിയുള്ള ഡോറിസിന്‍റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. മാതൃരാജ്യത്തോളം ഇന്ത്യയോടൊള്ള സ്നേഹം മനസില്‍ സൂക്ഷിച്ചാണ് ഡോറിസ് യാത്ര പറഞ്ഞത്. തിരികെ വരാമെന്ന ഉറപ്പോടെ. 

MORE IN SOUTH
SHOW MORE