ദന്തഡോക്ടർമാരുടെ ബ്രിഡ്ജ് കോഴ്സ്; എതിർപ്പുമായി കേരളം

Thumb Image
SHARE

ബി.ഡി.എസ് പഠിച്ചിറങ്ങുന്നവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ എം.ബി.ബി.എസ് ഡോക്ടർമാരാകാമെന്ന കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശയെ എതിർക്കുമെന്ന് കേരളത്തിൽ നിന്നുള്ള മെഡിക്കൽ കൗൺസിൽ അംഗങ്ങൾ. രണ്ടു കോഴ്സിന്റേയും പാഠ്യപദ്ധതി തന്നെ വ്യത്യസ്തമായതിനാൽ അംഗീകരിക്കാനാകില്ല. ദന്തഡോക്ടർമാരുടെ തൊഴിലില്ലായ്മ പരിഹരിക്കനാണ്, ഡന്റൽ കൗൺസിൽ ദന്തഡോക്ടർമാർക്ക് ഫിസിഷ്യൻമാരാകാൻ അവസരമൊരുക്കണമെന്ന്  കേന്ദ്രത്തോട് അഭ്യർഥിച്ചത് 

അഞ്ചുവർഷത്തെ ബി.ഡി.എസ് കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് സര്‍‍ക്കാർ മെഡിക്കൽ കോളജുകളിലെ മൂന്നുവർഷത്തെ ബ്രിഡ്ജ്  കോഴ്സ് കൂടി പാസായാൽ എം.ബി.ബി.എസ് ഡോക്ടർമാരാകാമെന്നാണ് കേന്ദ്രസർക്കാർ നിയോഗിച്ച വേദ് പ്രകാശ് മിശ്ര അധ്യക്ഷനായ ‌സമിതിയുടെ ശുപാർശ. ഒരു വർഷത്തെ ഇന്റേൺഷിപ്പുമുണ്ടാകും. യു.കെയിൽ സമാനരീതി നിലവിലുണ്ട്.  ഡോക്ടർമാരുടെ കുറവും ബി.ഡി.എസ് ഡോക്ടർമാരുടെ തൊഴിലില്ലായ്മയും ഇതുവഴി പരിഹരിക്കാമെന്നും  മുപ്പതിന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൗൺസിലാണ് ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നാൽ  സമിതി ശുപാർശ അംഗീകരിക്കാനാകില്ലെന്നാണ് കേരളത്തിൽ നിന്നുള്ള  മെഡിക്കൽ കൗൺസിൽ അംഗങ്ങളിൽ മിക്കവരുടേയും അഭിപ്രായം. ഇത്തരമൊരു ചർച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്നും ഇവർ പറയുന്നു

എം.ബി.ബി.എസിന് പ്രവേശനം കിട്ടാത്തവർക്ക് വളഞ്ഞ വഴിയിലൂടെ ഡോക്ടറാകാനുള്ള അവസരമാണ് നിർദേശം നടപ്പാക്കിയാലുണ്ടാവുക. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്വകാര്യമേഖലയിലെ ഡന്റൽ  കോളജുകളെ  സഹായിക്കാൻ വേണ്ടിയാണിതെന്നും ആക്ഷേപമുണ്ട്. ഫെബ്രുവരിയിലാണ്  മെഡിക്കൽ കൗൺസിൽ ഇനി യോഗം ചേരുക.

MORE IN INDIA
SHOW MORE