യൂറിയ ഉത്പാദിപ്പിക്കാൻ മൂത്രബാങ്കുകൾ സ്ഥാപിക്കുമെന്ന് നിതിൻ ഗഡ്കരി

nitin-gadkari
SHARE

പ്രാദേശികമായി യൂറിയ നിര്‍മ്മിക്കാന്‍ മൂത്രബാങ്കുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രാദേശികമായി യൂറിയ ഉല്‍പാദിപ്പിക്കുന്നതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യമൂത്രത്തില്‍ ധാരാളം നൈട്രജന്‍ ഉണ്ടെന്നും ഇത് ശേഖരിച്ചാല്‍ പ്രാദേശിക തലത്തില്‍ തന്നെ യുറിയ നിര്‍മ്മിക്കുക എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓരോ താലൂക്കുകളിലും മൂത്രബാങ്കുകൾ സ്ഥാപിക്കുമെന്നും നാഗ്പൂരിനടുത്തെ ദബേവാഡ ഗ്രാമത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലാബ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വിജയകരമായാല്‍ യുറിയ ഇറക്കുമതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യ മൂത്രത്തില്‍ വളരെയേറെ നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. കര്‍ഷകര്‍ ഈ കേന്ദ്രങ്ങളില്‍ മൂത്രം ശേഖരിച്ച് എത്തിക്കും. തുടര്‍ന്ന് മൂത്രം സംസ്‌കരിച്ച് യൂറിയ ഉല്‍പാദിപ്പിക്കും- ഗഡ്കരി പറഞ്ഞു.

കര്‍ഷകര്‍ക്ക് 10 കിലോഗ്രാമിന്റെ കാനുകളില്‍ മുത്രവുമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുളള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൂത്ര ബാങ്കുകള്‍ രൂപവത്കരിക്കുന്ന പദ്ധതി സ്വീഡിഷ് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ആശയം പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

MORE IN INDIA
SHOW MORE