പ്രതിഷേധിക്കാനുള്ളതൊന്നും മെര്‍സലില്‍ കണ്ടില്ലെന്ന് നടി ഗൗതമി. ചിത്രം പറയുന്നത് സാമൂഹ്യ പ്രസക്തമായ വിഷയമാണ്. ആവിഷ്കാരസ്വാതന്ത്ര്യം അവകാശമാണെന്നും ഗൗതമി പറഞ്ഞു. മെര്‍സലിന് പിന്നാലെ ജി.എസ്.ടിയെ പരിഹസിക്കുന്ന രംഗവുമായി ആര്.ജെ.ബാലാജിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയും പുറത്തിറങ്ങി.
മെര്‍സല്‍ വിവാദത്തില്‍ നിന്നും തലയൂരാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പി.വിഷയം ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പരാതിയുമായി വിവാദത്തിന് തുടക്കമിട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദര്രാജന് രാഷ്ട്രീയ സമ്മര്‍ദത്തിലുമായി. ദിനം തോറും ചിത്രത്തിന് പിന്തുണ ഏറിക്കൊണ്ടിരുന്നു. ഒരു വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് കരുതി ആ രംഗങ്ങള്‍ മാറ്റണമെന്ന് പറയുന്നത് ശരിയല്ലെന്ന് നടി ഗൗതമി.
ഇതിനിടയിലാണ് ജീവ നായകനാകുന്ന ആര്.ജെ.ബാലാജിയുടെ കീ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ കൂടി പുറത്തുവരുന്നത്. അതും ജി.എസ്.ടിയെ വിമര്‍ശിച്ചുകൊണ്ട്. വിജയ് ചിത്രത്തില്‍ കൈ പൊള്ളിയ ബി.ജെ.പി വരാനിരിക്കുന്ന ജീവ ചിത്രത്തില്‍ എന്ത് നിലപാടെടുക്കുമെന്നാണ് കാണേണ്ടത്.